ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ.
ചരിത്രം
കരുനാഗപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ 1902 ൽ യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനുശേഷം 1990 ൽ വി എച്ച് എസ് ഇ ആയും 1991 ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. 2000 ൽ അധികം കുട്ടികളും100 ൽ അധികം ജീവനക്കാരും ഉൾപ്പെടുന്ന ഈ സ്ഥാപനം മികവിന്റെ കേന്ദ്രം കൂടിയാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഒരോ വർഷം കഴിയുന്തോറും ഈ സ്കൂളിന്റെ ഗ്രാഫ്
മുകളിലേക്കുയർന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി ബഹുനിലകെട്ടിടം പണിപൂർത്തിയായി. ടോയ്‍ലറ്റ് കോംപ്ളക്സ്, കമ്പ്യുട്ടർലാബ്,വി.എച്ച്.എസ് ഇ ലാബ്,സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.5 മുതൽ 8 വരെയുളള കുട്ടികൾക്കു ഭക്ഷണശാല,ഡൈനിംങ്ങ് ഹാൾ എന്നിവ ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ടാലന്റ് ലാബ്
- എൻ.സി.സി
- എസ്. പി. സി
- എൻ. എസ്. എസ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജെ. ആർ. സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ചിത്രജാലകം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ.നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി. വിജയമ്മ ബി എസ് | |
2 | ശ്രീമതി. ശാരദാബായി തമ്പാട്ടി | |
3 | ശ്രീ. റ്റി. രാധാകൃഷ്ണൻ | |
3 | ശ്രീ. ആർ. ലീലാകൃഷ്ണൻ | |
4 | ശ്രീ. എം ഹുസൈൻ | |
5 | ശ്രി. സലിംഷ എ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :
- ഡോ: സജിത നിസാർ (ഇ.എൻ.റ്റി. സ്പെഷ്യലിസ്റ്റ്, എ. എം. ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)
- ഡോ: നിസാർ അഹമ്മദ് (ഫിസിഷ്യൻ, എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി )
- ശ്രീ. കൃഷ്ണകുമാർ (Rtd ഡെപ്യൂട്ടി കളക്റ്റർ )
- ശ്രീ. സി.ആർ.മഹേഷ് (യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് വൈസ്‌പ്രസിഡന്റ്)
- ഡോ: ആസാദ് (ഡെന്റൽ സർജൻ, താലൂക്ക് ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)
- .ശ്രീ.റഷീദ് ആലുംകടവ് (ഡെപ്യൂട്ടി കളക്റ്റർ പി. ആർ. ഡി.)
- ശ്രീ. റെജി ഫോട്ടോപാർക്ക് (സിനി ഡയറക്ടർ )
- .ശ്രീ.ബോബൻ ജി. നാഥ് (എക്സ്- കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ.ശക്തികുമാർ (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ.ശിവപ്രസാദ് (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
- ശ്രീ. അയ്യപ്പൻ, അസോസിയേറ്റ് പ്രൊഫസർ, റ്റി. കെ. എം. എൻജിനിയറിംഗ് കോളജ്, കൊല്ലം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.06064,76.53489|zoom=18}}