സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021

പ്രവേശനോത്സവം

വായനാ വാരാചരണം

2021 നവംബർ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു.

പ്രവേശനോത്സവം
ഭിന്നശേഷി ദിനാഘോഷം


World Environment Day
ചാന്ദ്രദിനം

ശില്പ പ്രദർശനം

ആർട് സ്റ്റുഡിയോ ഗാലറി ഉദ്ഘാടനം

സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ്. റാഫേൽസ് എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെ  ചിത്ര- ശില്പ പ്രദർശനം  ആരംഭിച്ചു.ചിത്ര-ശില്പ പ്രദർശനവും സ്കൂൾ ആർട്ട്സ്റ്റുഡിയോ ഗ്യാലറിയും സ്കൂൾ മാനേജർ റവ.ഫാ: പോൾ ചെറുപിള്ളി  ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാസൃഷ്ടികളുടെ സ്ഥിരം പ്രദർശന വേദിയാണ് സ്കൂൾ ആർട്ട് സ്റ്റുഡിയോ ഗ്യാലറി. തുറവൂർ BRC കോർഡിനേറ്റർ ശ്രീമതി. ശ്രീജ ശശിധരൻ മുഖ്യതിഥിയായിരുന്നു. പി.ടി. എ. പ്രസിഡന്റ് ശ്രീ. ജോബ് .  CV   അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ ജോസഫ് ,പ്രിൻസിപ്പൽ ശ്രീമതി.ഷൈനി മോൾ T.A.  , സ്റ്റഫ് സെക്രട്ടറി കുര്യാക്കോസ് ആന്റണി, ചിത്രകലാ അധ്യാപകൻ അഗസ്റ്റിൻ വർഗീസ്, അധ്യാപിക ടെസ്സി എം.എം തുടങ്ങിയവർ പ്രസംഗിച്ചു.

കുതിപ്പ് കായിക പരിശീലന ക്യാമ്പ്

കോവിഡ് മാനദണ്ഢം പാലിച്ച് പല ദിവസങ്ങളിലായി LP, UP, HS എന്നീ വിഭാഗത്തിന്റെ Sports ടീമിലേക്കുള്ള സെലക്ഷൻ നടക്കുകയുണ്ടായി. തിരഞ്ഞെടുക്ക പ്പെട്ട കായിക താരങ്ങൾക്കായുള്ള കായികപരിശീലന കോച്ചിംഗ് ക്യാമ്പ് (കുതിപ്പ് 2021 ) Dec 27, 28, 29 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 pm വരെ നടന്നു.


2020

പ്രവേശനോത്സവം

കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. 65 ടി.വി., 56 മൊബൈൽ ഫോണുകൾ , 26 ടാബുകൾ 8 ലാപ്ടോപ്പ് എന്നിവ കണ്ടെത്തി ആവശ്യമുള്ള കുട്ടികൾക്ക് നൽകി. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും , സ്‌കൂൾ കോവിഡ് സെന്ററായി വിട്ട് നൽകുകയും ചെയ്തു. കൂടുതൽ വായിക്കുക

ഗാന്ധി സ്മൃതി വാരം

പ്രസംഗ മത്സരം
പ്രേച്ചെന്നവേഷ മഝരം കുട്ടികൾ
ബാപ്പുജീ
വയോജന ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനം
പൂക്കളം

2019

പ്രവേശനോത്സവം

2019 ജൂൺ 6 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

പരിസ്ഥിതി ദിനം

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു . നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

ശുചീകരണ പ്രേവർത്തനങ്ങൾ
മരം ഒരു വരം
ചാന്ദ്രദിനം


2018

പ്രവേശനോത്സവം

2018 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.

പരിസ്ഥിതി ദിനം

ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. അന്നേ ദിവസം സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ജോസ്ന ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്കി . ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൈവ പച്ചകറി കൃഷിയുടെ ഈ വർഷത്തെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനതിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.

വായനാദിനം

നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2018 ൽ സമുചിതമായി ആഘോഷിച്ചു.മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി.

2017

പ്രവേശനോത്സവം

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.