സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്
26228 SCHOOL PHOTO
വിലാസം
പനമ്പുകാട്

Panambukadപി.ഒ,
,
682504
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ6238332541
ഇമെയിൽstjoseph26228@gmail.com
കോഡുകൾ
സ്കൂൾ കോഡ്26228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJustine P A
അവസാനം തിരുത്തിയത്
02-02-202226228stjoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


= ചരിത്രം

1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾസ്ഥാപിതമായത്.എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ശിശുസൗഹൃദ ക്ലാസ് മുറികൾ
  • വിശാലമായ മൈതാനം.
  • കളിയുപകരണങ്ങൾ.
  • കുട്ടികളുടെ പാർക്ക്.
  • കമ്പ്യൂട്ടർ പഠനസൗകര്യം.
  • ലൈബ്രറി
  • എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് .
  • ടോയ്ലറ്റുകളിൽ ആവശ്യത്തിന് ജലലഭ്യത.
  • ശലഭപ്പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • 30/5/2016 ൽ പഞ്ചായത്ത് തലത്തിൽ കൂടിയ സമന്വയത്തിൽ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എൽ. പി. സ്കൂളിൽ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്.

കുട്ടികളിലെ സർഗവാസനയെ ഉണർത്തുക, വായനാശീലം വർദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരുന്നു. ജൂൺ - മഴ

 
OUR FIRST MAGAZINE

ജൂലായ്- ആകാശം

 
our second magazine

ആഗസ്റ്റ്- ഇന്ത്യ സെപ്തംബർ- ഓണം ഒക്ടോബർ കാട് നവംബർ കേരളം ഡിസംബർ ക്രിസ്മസ് ജനുവരി എന്റെ വിദ്യാലയം*


മുൻ സാരഥികൾ

  • റോക്കി
  • ലോറൻസ്
  • എൻ. എസ്. ട്രീസാമ്മ
  • എൽസീ
  • അന്ന കെ. ജെ.
  • മരിയ റോസ്
  • ജയ
  • എ. ടി. ഫിലോമിന


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.003221853482946, 76.24465308196567|zoom=18}}