എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35341 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
35341GOPALA PANICKER(founder manager)

ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്‌.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ.

ജി നാരായണപ്പണിക്കർ.

മുൻ പ്രഥമ അദ്ധ്യാപകനും  1970-71 കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ച വ്യക്തിയുമാണ്.

1995 വർഷത്തെ കേരള സംസ്ഥാന സാക്ഷരത അവാർഡ് എസ് എൻ വി ടി ടി ഐ യിലെ ശ്രീ സുരേഷ് ബാബു സർ ഏറ്റുവാങ്ങുന്നു.