ജി.എച്.എസ്.എസ് ചാത്തനൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.എസ്.എസ് യൂണിററ്
- പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,അനിത എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.
ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ ഡി.വൈ.എസ്.പി.മുരളീധരൻ. എൻ പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിര മിററക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസാദ് കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു. എസ്.പി.സിയുടെ ഫ്രന്റസ്എറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു.
എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിക്കുകയുണ്ടായി.
സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി.
കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.ശ്രീജ, ദിവ്യ 'എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.
-
ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ
എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ ധന്യ ടീച്ചർ ഇതിന് നേതൃത്വം നൽകി വരുന്നു
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
വിദ്യാരംഗം കലാ സാഹിത്യ വേദി
2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ. എൻ.എസ്.എസ് യൂണിററ് പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക് ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.