ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് .ഏകദേശം 13 കമ്പ്യട്ടറുകളുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ളാസുകൾ പൂർണമായും സ്മാർട്ട് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്.ക്ലാസ് മുറികളിൽ അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്.

ശാസ്ത്ര പോഷിണി പദ്ധതിയുടെ ഭാഗമായി വിപുലമായ ലാബ് തയ്യാറാക്കിയിട്ടുണ്ട്.

ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലാബിൽ ലഭ്യമാണ്. it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. .2500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്