ഗവ.എൽ പി എസ് വിളക്കുമാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2000 ത്തിൽ അന്നത്തെ പി .റ്റി .എ പ്രസിഡന്റ് ആയിരുന്ന ശ്രീ രാധാകൃഷ്ണപ്രസാദ്‌ന്റെ ശ്രമഫലമായി സ്കൂൾകെട്ടിടം അടച്ചുകെട്ടി . 2003 ൽ എസ്.എസ് .എ ഫണ്ട് ഉപയോഗിച്ചി ഒരു ക്ലാസ്സ്മുറി ,പെൺകുട്ടികളുടെ ടോയ്ലറ്റ് , എന്നിവ ഉണ്ടാക്കി .2005 ൽ കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. 2007 ൽ അഡാപ്റ്റഡ് ടോയ്ലറ്റ് നിർമ്മിച്ചു..പഞ്ചായത്തിൽനിന്നും കമ്പ്യൂട്ടർ ,പ്രിൻറർ ,ഫർണിച്ചർ ,എന്നിവ ലഭിച്ചു .

2009-20 ൽ കുട്ടികൾക്ക് പഞ്ചായത്ത്ഫണ്ട് ഉപയോഗപ്പെടുത്തി ഊണുമുറി നിർമ്മിച്ചു.വാഷ് ഏരിയ നവീകരിച്ച് അടച്ചുറപ്പുള്ളതാക്കി. ക്ലാസ് മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കി.ഒപ്പം സ്കൂൾ പെയിൻ്റിംഗും നടന്നു.2019-20 വർഷത്തിൽ തന്നെ "കൈറ്റിൽ" നിന്ന് പ്രൊജക്ടറും ലാപ്ടോപ്പുകളും ലഭിച്ചു./

2020-21 വർഷത്തിൽ ഒരു മഴവെള്ള സംഭരണി നിർമ്മിച്ചു. സ്കൂളിന് ഒരു പുതിയ സ്മാർട്ട് ക്ലാസ് റൂമും അതിനോട് അനുബന്ധമായി ഒരു ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടു.

2021-22 വർഷത്തിൽ പഞ്ചായത്തിൽ നിന്നും ശിശു സൗഹൃദമായ ബഞ്ചുകളും ഡസ്കുകളും ലഭിച്ചു.സ്കൂൾ കെട്ടിടം സീലിംഗ് നടത്തി മനോഹരമാക്കി.