ഗവ.എൽ പി എസ് വിളക്കുമാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു സ്കൂൾ ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഏക ആശ്രയം ഈ സ്കൂളായിരുന്നു .ഞാറ്റുപാട്ടു കേട്ടുണരുന്ന വിളക്കുമാടം ഗ്രാമത്തിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്നും ശോഭിക്കുന്നു .അനേകായിരം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ വിദ്യാലയ മുത്തശ്ശി പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു .ആധുനിക കമ്പോളവത്കൃത സംസ്കാരത്തിന്റെ അതിപ്രസരം ഈ കൊച്ചുഗ്രാമത്തെയും ഗ്രസിച്ചിരിക്കുന്നു.സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽക്കാതെ കാത്തുസംരക്ഷിക്കാൻ നമ്മൾ പ്രതിന്ജഅബദ്ധരാണ് .