2020-21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2020-21
2020 ജൂൺ 05 സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ട് പി ടി എ പ്രസിഡണ്ട് വൃക്ഷത്തൈ നട്ടു.
2020ജൂൺ 30 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . 281 പേർ പരീക്ഷയെഴുതിയതിൽ 280 പേരും പാസായി. 17 പേർ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടി.
2020 ജൂലൈ 01 കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമായി. ലോക്ക് ഡൗൺ മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട്
അദ്ധ്യാപകരും പി ടി എ അംഗങ്ങളും ചെറിയ സംഘമായി വീടുകൾ സന്ദർശിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയുണ്ടായി.
2021ജനുവരി 22 കലാലയ ജ്യോതി എന്ന പേരിൽ തെരഞ്ഞെടുത്ത സ്കളുകളിൽ സൈബർ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ക്ളാസ് നടന്നു.
2021 ജനുവരി 21 സുഗത കുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സ്കൂൾ ഗ്രൗണ്ടിൽ പ്ളാവ് നടുകയുണ്ടായി.
2021ഫെബ്രുവരി 02 പൊതു പരീക്ഷകളെ നേരിടാൻ ജില്ലാ പഞ്ചായത്തിൻെറ "അരികിലുണ്ട് ആശങ്ക വേണ്ട" എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി.
2021 മാർച്ച് 02 വരാനിരിക്കുന്ന പൊതു പരീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസം പ്രധാനമാണ്. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്ക് ഗണിത ക്യാമ്പ് നടത്തി.
-
പരിസ്ഥിതി ദിനത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ അനൂപ് കുമാർ ഇ വൃക്ൽത്തൈ നടുന്നു.
-
എ പ്ളസ് നേടിയ വിദ്യാർത്ഥികൾ
-
അദ്ധ്യാപകർ കുട്ടികളുടെ വീടുകളിൽ
-
കലാലയ ജ്യോതി -സൈബർ ആക്രമണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ളാസ്.
-
സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് സ്കൾ ഗ്രൗണ്ടിൽ ഒരു പ്ളാവിൻ തൈ
-
ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ
-
ഗണിതക്യാമ്പിൽ നിന്ന്
-
ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ സ്കൂളും പരിസരവും അണുവിമുക്തമാക്കുന്നു.