ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്ലബ്ബ് പ്രവർത്തനങ്ങൾ
ദിനചാരണങ്ങളുമായി ബന്ധപ്പെട്ട് ലൈവ് ക്വിസ് മത്സരങ്ങൾ, യൂട്യൂബ് ലൈവ് വീഡിയോകൾ, കുട്ടികൾ തയ്യാറാക്കിയ class വീഡിയോകൾ,സ്കിറ്റുകൾ, വിവിധ സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷപോഷണവുമായി ബന്ധപ്പെടുത്തി രചന മത്സരങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, സാഹിത്യ പരിചയം, പുസ്തകപരിചയം ഇവ നടത്തി. കുട്ടിയും കുടുംബവുമായി ചേർന്ന് ഫാമിലി സ്കിറ്റുകൾ, സംഘ ഗാന മത്സരങ്ങൾ നടന്നു.കവിത, കഥ അവതരണങ്ങൾ നടന്നു വരുന്നു.
സ്കൂൾ ലൈബ്രറി
1 -ാം ക്ലാസ് മുതൽ 12 -ാം കാലാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു.
എസ് പി സി
2021- ന് എസ് പി സി യൂണിറ്റ് സ്കൂളിനനുവദിച്ചു. ആർ പി എസ് ഡോക്ടർ ആർവിന്ദ് സുകുമാർ ഐ പി എസ് യൂണിറ്റ് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ആഴ്ചയിലെ എല്ലാ ബുധൻ ,വെള്ളി ദിവസങ്ങളിൽ സ്കൂളിലെ സി പി ഒ മാരായ ഗ്രേസിടീച്ചറുടേയും വിജു മാസ്റ്റററുടേയും മേൽനോട്ടത്തിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ പരേഡ് നടത്തിവരുന്നു. ദിനാചരങ്ങളുമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എസ് പി സി യുടെ സംസ്ഥാനതല ഓണാഘോഷപരിപാടിയായ " ശ്രാവണം 2021" ൽ വയനാട് ജില്ലയിൽ കവിതാലാപന മത്സരത്തിൽ എസ് പി സി കേഡറ്റ് ആൻസിയ മരിയ തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ്
ഉച്ചഭക്ഷണം
പനങ്കണ്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ഭംഗിയായി നടന്നു വരുന്നു .ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ 399 കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത് . കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ ഭക്ഷണം ആണ് സ്കൂളിൽ വിതരണം ചെയ്യുന്നത്. ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും വിതരണം ചെയ്യുന്നു. കൂടാതെ ചോറ്, സാമ്പാർ , എരിശ്ശേരി പലതരത്തിലുള്ള തോരനും അടങ്ങിയ വിഭവങ്ങളാണ് നൽകുന്നത്. അടുക്കളയും ഊട്ടുപുരയും വളരെ ശുചിയായി സൂക്ഷിക്കുന്നു . തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് യഥേഷ്ടം വിതരണം ചെയ്യുന്നു. വിശേഷദിവസങ്ങളിൽ സസ്യേതര ഭക്ഷണം വിളമ്പി ഉച്ചഭക്ഷണം മികവുറ്റതും രുചികരവും ആക്കുന്നുണ്ട്. നാടൻ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് ഉച്ച ഭക്ഷണം തയ്യാറാക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.