സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18014 (സംവാദം | സംഭാവനകൾ)
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ഗീഷ്
അവസാനം തിരുത്തിയത്
19-12-201618014



മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.

ചരിത്രം

1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാര്‍ത്ഥികളില്‍നിന്നാണ്. ഫാദര്‍റംസാനിയുടെ നേതൃത്വത്തില്‍കെ,ജെ കുര്യന്‍, എം പി കേശവന്‍നമ്പീശന്‍എന്നീ അദ്ധ്യാപകര്‍ 1933ല്‍സ്കൂളിനു തുടക്കം കുറിച്ചു. പിന്നീടു പല കൈകളിലൂടെ ഇന്നു പ്രിന്‍സിപ്പല്‍ ഗ്രെസിയുടെയും, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലൂസീനയുടെയും കൈകളില്‍ ഭദ്രമായിരിക്കുന്നു.

മാനേജ്മെന്റ് =

സിസ്റ്റേര്‍സ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസ്റ്റര്‍ ഗീത ചാനാപറപില്‍ മദര്‍ പ്രൊവിന്‍ഷ്യാളും റെവ. സിസ്റ്റര്‍ സുനിത തോമസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ‍ലൂസി. കെ.വി , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഗ്രേസി. റ്റി. എ. നിര്‍വ്വഹിച്ച് വരുന്നു.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. 'കംപ്യൂട്ടര്‍ ലാബ്(ഹയര്‍സെക്കണ്ടറി വിഭാഗം) 'കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം) കംപ്യൂട്ടര്‍ ലാബ് (യു.പി വിഭാഗം) മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍' ഹയര്‍സെക്കണ്ടറിക്കും ഹൈസ്കൂളിനും യു. പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയര്‍സെക്കണ്ടറിക്കു് 20 ഹൈസ്കൂള്‍ 13 യു. പി 5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്, ജെ. ആര്‍. സി
  • ബാന്റ് ട്രൂപ്പ്.
    പ്രമാണം:18014-1jpg
    band
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
===സോഷ്യല്‍ സയന്‍സ് ക്ലബ്===

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും മലപ്പുറം പട്ടണത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍  അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍  എത്തിക്കുന്നു. മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍  കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം   തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് . 

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തില്‍,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയര്‍ന്നുനില്‍ക്കുന്നു.



സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍ സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ അടിസ്ഥാനത്തില്‍ “Best science school “ എന്ന പദവി നേടിയ ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒന്നായി സെന്റ് ജമ്മാസ് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

പ്രവര്‍ത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകള്‍.കുട്ടികള്‍ക്കെല്ലാവര്‍ക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകള്‍ പ്രവൃത്തിപരിചയക്ലാസുകള്‍ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങള്‍ വര്‍ണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകള്‍ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂള്‍തലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ലൈബ്രറിയും റീഡിംങ്ങ്റൂമും

കല - കായികം

ഉപജില്ലാ കലോത്സവങ്ങളില്‍ സ്ഥിരം ജേതാക്കള്‍. പലതവണ ഉപജില്ലായില്‍ ഏറ്റവും കൂടുതല്‍ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോല്‍സവങ്ങളില്‍ സ്ഥിരമായി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ഉപജില്ലാ കായികമേളയില്‍ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .18014 teac1.jpg.jpg,

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ .ഇമ്മാനുവെല്‍ |സിസ്റ്റര്‍ .ജോയിസ് കുരുവിള 01/06/1983 - 30/06/1999 |സിസ്റ്റര്‍ .ഡെയിസി കുര്യന്‍ 01/06/1999- 31/08/1999| സിസ്റ്റര്‍ റോസാന ഉലഹന്നാന്‍ 01/09/1999 - 31/03/2004| സിസ്റ്റര്‍ . ലീല ജോസഫ് 01/04/2004 - 19/04/2005 | സിസ്റ്റര്‍ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നു.

വഴികാട്ടി

<googlemap version={{#multimaps: 11.041314, 76.080552 | width=500px | zoom=9 }}st.gemmasghss