ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/രചനയുടെ പേര്/എങ്ങുപോയി

16:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എം.ടി.എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/രചനയുടെ പേര്/എങ്ങുപോയി എന്ന താൾ ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അക്ഷരവൃക്ഷം/രചനയുടെ പേര്/എങ്ങുപോയി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എങ്ങുപോയി

എവിടെ എൻ പുഴകൾ എവിടെ എൻ
വഴികൾ എവിടെ എൻ നാട്ടിൻ
പുറങ്ങൾ ? കാറ്റൻ കുസൃതികൾ
നാദമായ് കേൾക്കുന്ന കാടിൻ അരുവികൾ എങ്ങുപോയീ ?

മൂവാണ്ടൻ മാവിലെ ചക്കര മാങ്ങകൾ
 ആകാശദേവത കൊണ്ടുപോയോ ?
 പലവഴി ഒഴുകുന്ന പുഴയുടെ ഓളങ്ങൾ
കണ്ണാരം പൊത്തിക്കളിക്കുന്നുവോ ?
ഇളവെയിൽ നേരത്ത് ഉല്ലസിച്ചാടുന്ന
കന്നിനെൽപ്പാടങ്ങൾ എങ്ങുപോയി ?
 തന്നനം താനനം പാടിത്തളർന്നൊരീ
കാർഷിക ജനതയോ എങ്ങുപോയി ?

അമ്മതൻ താരാട്ടുപാട്ടിന്റെ
ഈണങ്ങൾ ഭൂതങ്ങൾ വന്നു
കവർന്നെടുത്തോ ? കുട്ടിക്കുറുൻ്പിന്
പിന്തുണയേകുന്ന മുത്തശ്ശിസംഗീതം എങ്ങുപോയി ?

തെച്ചി, മന്ദാരം, തുളസിക്കതിർ നുള്ളാൻ
കുട്ടിക്കുറുന്പുകൾ മടിക്കുന്നുവോ ?
നീരറ്റുവറ്റിവരണ്ട കുഞ്ഞരുവികൾ
നീറുന്ന ചിത്രമായ് മാറുന്നുവോ
ശുദ്ധനീരിൻ ഉറവിടമായൊരു കുന്നിൻ
ചരിവുകൾ എങ്ങുപോയി ?

കാട്ടുമൃഗങ്ങൾ കലപിലകൂട്ടുന്ന
കാടിന്റെ സൗന്ദര്യം എങ്ങുപോയി ?
അണ്ണാറക്കണ്ണനും കാവതിക്കാക്കയും
 കൂടുകൂട്ടുന്ന മരങ്ങളെവിടെ ? കളകള
നാദം പാടിപ്പഠിപ്പിച്ച നീരിൻ ഉറവിടം
എങ്ങുപോയി ?

പൂക്കൾ തോറും പാറിപ്പറക്കുന്ന
പൂന്പാറ്റക്കൂട്ടങ്ങൾ എങ്ങുപോയി ?
മാനത്ത് വർണ്ണക്കാഴ്ച്ച പരത്തുന്ന
മഴവില്ലിൻ വർണ്ണങ്ങൾ എങ്ങുപോയി ?

പാതിരാ നേരത്ത് നുറുങ്ങു
വെളിച്ചമായ് പാറിപ്പറക്കും പ്രകാശമേ
നീ.... മനുഷ്യമനസ്സിലെ ഇരുട്ടിൻ
അതീതമാമൊരു പൊൻവെളിച്ചം നീ പകരുകില്ലെ...
ഒരു നന്മ വെളിച്ചം നീ പകരുകില്ലേ .....

ലക്ഷ്മി. ബി.എസ്
10എ ഗവൺമെൻറ് .എം,റ്റി,എച്ച്,എസ്സ്,ഊരൂട്ടുകാല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത