പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  കായംകുളം ഉപജില്ലയിലെ പള്ളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്   വിദ്യാലയമാണ് പള്ളിക്കൽ നടുവിലേമുറി ലേവർ പ്രൈമറി സ്കൂൾ . ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ  ഈരിക്കലേത്ത് സ്ക്കൂൾ എന്നും  വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു. തലമുറകൾക്ക് വിദ്യപകർന്നു നല്കി ഇന്നും പ്രൗഡിയോടെ നിലനില്ക്കുന്നു. ശതാബ്ദി പിന്നിട്ട അക്ഷര പൂന്തോപ്പായ പള്ളിക്കൽ നടുവിലേ മുറി എൽ പി.എസ്സ് തലമുറകൾക്ക്  അറിവും ആനന്ദവും അതിലേറെ ഉൾക്കരുത്തും നല്കി കർമ്മമേഖലയിൽ പുത്തനുണർവ് നേടിക്കൊണ്ടിരിക്കുകയാണ്. പി.ടി.എ. യുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അറിവിന്റെ സുവർണ്ണ ഖനികളാണ് വിദ്യാലയങ്ങൾ. ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലം വിദ്യാഭ്യാസം വരേണ്യ വിഭാഗത്തിന്റെ മാത്രം അവ കാശമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം സാർവജനീനമായിരു ന്നില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് കേവലം അക്ഷരപരി ജ്ഞാനവും എഞ്ചുവടിക്കണക്കുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലക്രമേണ ഇത്തരം കളരികൾ അപ്രത്യക്ഷമായി. സർക്കാർ പ്രേരണ യിൽ പ്രൈമറി സ്കൂളുകൾ അങ്ങിങ്ങു തുടങ്ങി. അന്ന് ആധികാരിക രേഖ കൾ താളിയോലകളിലും എഴുത്തോലകളിലുമായിരുന്നു. എഴുത്തോല കളുടെയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളു ടേയും തൂവൽ പേനകളുടേയും കരി പെൻസിലിന്റേയും കളത്തിലേക്കുള്ള പരിവർത്തനം വിപ്ലവകരമായിരുന്നു. കളരികളും, പ്രമറി സ്കൂളുകളും സമാന്തര വിദ്യാലയങ്ങളായി തുടർന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത് നിലത്തെഴുത്ത് പള്ളിക്കൂടങ്ങളുണ്ടായിരുന്നു. കൂടാതെ അംഗൻവാടികളും, വിദ്യാലയങ്ങളും ഇപ്പോഴും പ്രവർത്തിച്ചു വരുന്നു.

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടു വിലെ മുറിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. പള്ളിക്കൽ നടുവിലെ മുറിയുടെ അക്ഷര ശ്രീകോവി ലാണ് ഈ വിദ്യാലയം പള്ളിക്കലിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് മാതൃതുല്യമായ സേവനങ്ങൾ കാഴ്ച വെച്ച ഈ വിദ്യാലയം നാടിന്റെ അഭിമാനമാണെന്ന് നിസ്സംശയം പറയാം. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ നാടിന്റെ നാനാതുറകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇന്നും തുടർന്നു പോകുന്നു. പഠന നിലവാരത്തിലും, പാഠ്യേതര പ്രവർത്തനത്തിലും ഈ വിദ്യാലയം വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. അതിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരി ച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം പൊതുജനാരോഗ്യ രംഗത്തെ മികവ് എന്നിവകൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ സംസ്ഥാനമാണ് കേരളം. സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും വിദ്യലയങ്ങളിലെ ത്തിക്കുവാൻ കഴിഞ്ഞെങ്കിലും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാ ഭ്യാസം നൽകുക എന്നത് കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ തുടർന്ന് ഗുണമേന്മ ലക്ഷ്യം വെച്ചുള്ള വ്യാപകമായ അടിസ്ഥാന സൗകര്യ വികസനവും അദ്ധ്യാപക പരിശീലന പരിപാടികളും നടക്കുന്നുണ്ട്. ഇതോ ടൊപ്പം പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ടിതവും പ്രക്രിയ ബന്ധിതവുമാക്കി കാലോചിതമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഒരു മികച്ച വിദ്യാലയം രൂപപ്പെടുത്താൻ ആവ ശ്യമായ ഭൗതികവും അക്കാദമികവും സാമൂഹികവുമായ സാഹചര്യങ്ങ ളൊരുക്കി പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തി അന്തർദ്ദേ ശീയ തലത്തിലാക്കാനുള്ള കർമ പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംര ക്ഷണ യജ്ഞം. ഉന്നത സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ വിദ്യാർത്ഥികളേയും അവരെ അതിനു പ്രാപ്തരാക്കാൻ അദ്ധ്യാപകരേയും ലോകനിലവാരത്തിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം

ചരിത്രം

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അറിവിന്റെ സുവർണ്ണ ഖനികളാണ് വിദ്യാലയങ്ങൾ. ഫ്യൂഡൽ വ്യവസ്ഥ നിലനിന്നിരുന്ന കാലം വിദ്യാഭ്യാസം വരേണ്യ വിഭാഗത്തിന്റെ മാത്രം അവ കാശമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം സാർവജനീനമായിരു ന്നില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് കേവലം അക്ഷരപരി ജ്ഞാനവും എഞ്ചുവടിക്കണക്കുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലക്രമേണ ഇത്തരം കളരികൾ അപ്രത്യക്ഷമായി. സർക്കാർ പ്രേരണ യിൽ പ്രൈമറി സ്കൂളുകൾ അങ്ങിങ്ങു തുടങ്ങി. അന്ന് ആധികാരിക രേഖ കൾ താളിയോലകളിലും എഴുത്തോലകളിലുമായിരുന്നു. എഴുത്തോല കളുടെയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്തകങ്ങളു ടേയും തൂവൽ പേനകളുടേയും കരി പെൻസിലിന്റേയും കളത്തിലേക്കുള്ള പരിവർത്തനം വിപ്ലവകരമായിരുന്നു. കളരികളും, പ്രമറി സ്കൂളുകളും സമാന്തര വിദ്യാലയങ്ങളായി തുടർന്നു. പണ്ടുകാലത്ത് ഈ പ്രദേശത്ത് നിലത്തെഴുത്ത് പള്ളിക്കൂടങ്ങളുണ്ടായിരുന്നു. കൂടാതെ അംഗൻവാടികളും, വിദ്യാലയങ്ങളും ഇപ്പോഴും പ്രവർത്തിച്ചു വരുന്നു.

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടു വിലെ മുറിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. പള്ളിക്കൽ നടുവിലെ മുറിയുടെ അക്ഷര ശ്രീകോവി ലാണ് ഈ വിദ്യാലയം പള്ളിക്കലിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്ക് മാതൃതുല്യമായ സേവനങ്ങൾ കാഴ്ച വെച്ച ഈ വിദ്യാലയം നാടിന്റെ അഭിമാനമാണെന്ന് നിസ്സംശയം പറയാം. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ നാടിന്റെ നാനാതുറകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇന്നും തുടർന്നു പോകുന്നു. പഠന നിലവാരത്തിലും, പാഠ്യേതര പ്രവർത്തനത്തിലും ഈ വിദ്യാലയം വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. അതിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരി ച്ചിട്ടുണ്ട്.

1919-ൽ ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. മൂത്തോട്ടിൽ വീട്ടിൽ കൊച്ചുണ്ണിത്താൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് കൊല്ല കൽ എം. കെ. കൃഷ്ണപിള്ള മലയാളവർഷം 1110-ൽ മാനേജ്മെന്റ് വിലയ്ക്ക് വാങ്ങി. ഇപ്പോൾ പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ളയാണ് മാനേജർ. പള്ളിക്കലിന്റെ പുരോഗതിയിൽ ഈ വിദ്യാലയത്തിന്റെ സേവനം മഹത്തരമാണ്.

പി.റ്റി.എ. അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എസ്.എസ്.ജി, സന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അക്കാദമികവും ഭൗതികവും സാമൂഹ്യവുമായി പുരോ ഗതി കൈവരിച്ച വിദ്യാലയമാണ് ഞങ്ങളുടെ സ്വപ്നം.

ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ  ഈരിക്കലേത്ത് സ്ക്കൂൾ എന്നും  വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു. തലമുറകൾക്ക് വിദ്യപകർന്നു നല്കി ഇന്നും പ്രൗഡിയോടെ നിലനില്ക്കുന്നു. ശതാബ്ദി പിന്നിട്ട അക്ഷര പൂന്തോപ്പായ പള്ളിക്കൽ നടുവിലേ മുറി എൽ പി.എസ്സ് തലമുറകൾക്ക്  അറിവും ആനന്ദവും അതിലേറെ ഉൾക്കരുത്തും നല്കി കർമ്മമേഖലയിൽ പുത്തനുണർവ് നേടിക്കൊണ്ടിരിക്കുകയാണ്. പി.ടി.എ. യുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.