ഗവ ഹൈസ്കൂൾ ഉളിയനാട്/സ്പോർട്സ് ക്ലബ്ബ്

സ്പോർട്സിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകിക്കൊണ്ട് കായികമത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് രൂപീകരിച്ചത്. വിവിധ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കുട്ടികൾക്ക് മാനസികമായും ശാരീരികമായും ഉല്ലാസം നേടുന്ന കളികളിലൂടെ പഠിക്കുന്നതിനായുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നു. സംസ്ഥാനതല മത്സരങ്ങളിലും വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് സ്കൂളിന് ഏറെ അഭിമാനം നൽകുന്നു.