എൻ എ എൽ പി എസ് എടവക/എന്റെ ഗ്രാമം
മൂളിത്തോട്
ആമുഖം
എടവകയുടെ ചരിത്ര പശ്ചാത്തലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ അത് വയനാടിൻറെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നത് തന്നെ എന്ന് മനസ്സിലാക്കാം. ഇടവക എന്ന പേര് മൺ തരത്തെ ആസ്പദമാക്കി ലഭിച്ചെന്നാണ് പൊതു അഭിപ്രായം. മണ്ണിൻറെ എൻറെ ഗുണമേന്മ നോക്കുമ്പോൾ വളക്കൂറ് കൊണ്ടും മണൽ പറ്റു കൊണ്ടും മേൽവകയുമല്ല കീഴ്‌വകയുമല്ല ഇടവകയാണത്രെ. അങ്ങനെ എടവകയായി. എടവകഗ്രാമപഞ്ചായത്തിലെ 19 വാർഡിൽ മൂളിത്തോട് എന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്ത് വിലപ്പെട്ട സേവനങ്ങൾ സൃഷ്ടിച്ചിട്ടുള്ള വ്യക്തികൾ ഇവിടെയുണ്ടായിരുന്നു അവരിൽ പ്രമുഖരായിരുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയമാണ് എടവക നാഷണല് എൽപി സ്കൂൾ.
മൂളിത്തോട് - സ്ഥല നാമ ഉല്പത്തി
800 വർഷങ്ങൾക്കുമുമ്പുള്ള ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് മൂളിത്തോട് എന്ന് പേര് വരുന്നത്. മോളിൽ ഭഗവതി വാളെടുത്തു കുളിക്കാൻ പോകുന്ന തോടാണ് മൂളിൽ തോട് വർഷംതോറും ശ്രീ മോളിൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടത്തുന്ന ഉത്സവത്തിൽ ഭഗവതിയെ ആറാട്ടിനെഴുന്നെള്ളിച്ച് പൂജ ചെയ്ത് തോട്ടിൽ മുക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഈ പേരുവന്നത് .
ഗ്രമചരിത്രങ്ങളിലൂടെ
വടക്കൻ വയനാട്ടിലെ എടവക വില്ലേജിൽ സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ ഒരു ഭൂപ്രദേശമാണ് മൂളിത്തോട്. മണ്ണപ്പം ചുട്ടു വെച്ചത് പോലുള്ള ചെറുക്കുന്നുകൾ . അവയ്ക്ക് പാദസരം ചാർത്തി കുണുങ്ങി ഒഴുകുന്ന കൊച്ചരുവികൾ , പൊൻകതിരേന്തി നിൽക്കുന്ന വയലേലകൾ, ഇവയുടെ ഭംഗി ആസ്വദിക്കാൻ എന്നവണ്ണം ഒരു ഭാഗത്ത് തല ഉയർത്തി നിൽക്കുന്ന ബാണാസുരൻ കോട്ട, മറ്റു ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്ന പശ്ചിമഘട്ടനിരകൾ, ഇവയെല്ലാം എല്ലാം ആസ്വദിക്കാൻ കൊച്ചു കുന്നുകളിൽ ഒന്നിന് നിറുകയിൽ നിന്നാൽ മതി. ഈ സുന്ദരമായ പ്രദേശത്ത് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ഗ്രാമ സമൂഹത്തിൻറെ വളർച്ച
1940 കാലഘട്ടം ആകുമ്പോഴേക്കും മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം ആരംഭിച്ചത് മൂവാറ്റുപുഴ, കൂത്താട്ടുകുളം , തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു അധികവും . രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമവും ജനസംഖ്യാ വിസ്ഫോടനവുമാണ് ഇതിനുകാരണം. കോഴിക്കോട്ടുനിന്നും തലശ്ശേരിയിൽ നിന്നും ബസ്സിന് ആണ് ഇവർ എത്തിയത്. മാനന്തവാടി കോഴിക്കോട് റോഡ് അന്നേ ഉണ്ടായിരുന്നു. തണുപ്പ് , പെരുമഴ, വെള്ളപ്പൊക്കം, വേനൽ, ഇടതൂർന്ന കാടുകൾ, ഇതെല്ലാം കുടിയേറ്റക്കാരെ കൂടുതൽ സാഹസികരാക്കി. വട്ടുകുളത്തിൽ കോരം ചേട്ടൻ ആദ്യമായി എത്തിയ കുടിയേറ്റക്കാരൻ. അദ്ദേഹം മാനന്തവാടിയിൽ എത്തിയ കുടിയേറ്റക്കാരെ എടവക, എടച്ചന പ്രദേശങ്ങളിലേക്ക് ക്ഷണിച്ചു. മൂളിത്തോടിനെ ഇന്ന് കാണുന്ന പുരോഗതിയിൽ ആക്കിയെടുക്കാൻ നേതൃത്വം നൽകിയത് മൂഞ്ഞനാട്ട് പാപ്പച്ചൻ, വി എൻ കൃഷ്ണൻ നമ്പ്യാർ, വി എ കുഞ്ഞിരാമൻ, സി പി മാധവൻ മാഷ്, വി സി ചുമ്മാർ എന്നിവരുടെ പേരുകൾ മൂളിത്തോടിൻ്റെ ചരിത്രത്താളുകളിൽ തിളങ്ങി നിൽക്കുന്നവയാണ്. മൂളിത്തോട് നിവാസികളുടെ പ്രധാന പ്രശ്നം യാത്രാക്ലേശം ആയിരുന്നു. സാധനങ്ങൾ വാങ്ങുന്നതിനും മറ്റു കാര്യങ്ങൾക്കും മാനന്തവാടി ആണ് ആശ്രയിച്ചിരുന്നത്. ചികിത്സ ലഭ്യതയിലും കാൽനടയായി എത്തണം. ആദ്യം വേണ്ടത് റോഡ് ആയിരുന്നു . മാനന്തവാടി കണ്ടോത്തുവയൽ റോഡ് നിർമ്മിച്ചത് 1660 പേരുടെ ശ്രമദാനം ആയിട്ടായിരുന്നു പുതുശ്ശേരി റോഡ് 5000 പേർ 10 ദിവസം കൊണ്ട് ശ്രമദാനമായി ഗതാഗതയോഗ്യമാക്കുകയാണ് ഉണ്ടായത്.
മൂളിത്തോട് ആദിവാസികൾ
മൂളിത്തോടിൻ്റെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാൽ നാനാജാതി മതസ്ഥരും വേറിട്ടുനിൽക്കുന്ന ജീവിതശൈലികളും. കാപ്പും കുന്ന് , തിരുമംഗലം, പാലിയാണകുന്ന്, വെങ്ങലോട് എന്നിവിടങ്ങളിൽ കൂട്ടങ്ങളായി ആദിവാസികൾ താമസിച്ചിരുന്നു. ജീവിതശൈലികൾ വളരെ വ്യത്യാസം കാണിക്കുന്നു. ഇവർ 5 സെൻറ് മുതൽ ഒരു ഏക്കർ വരെ ഭൂമി സംഘടിപ്പിച്ചു കോളനികൾ ആക്കി ഉയർത്തി. ആരാധനാലയം, പള്ളിക്കൂടം, അമ്പലം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, എന്നിവയിലൂടെ മൂളിത്തോട് മതസൗഹാർദത്തിൻ്റെ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്നു.
തുടി കെട്ട് , കുഴലൂത്ത് , വട്ടക്കളി, ഉത്സവത്തിന് ദൈവത്തെ കാണൽ, പട്ടുടുത്ത് വാളെടുത്ത് ഇവർ കളിക്കുന്നു. ഇതിലൂടെ ദൈവത്തെ കാണുന്ന മാരീനിൽക്കൽ ഇവരുടെ പ്രധാന ആചാരമായിരുന്നു. ഇത് ഇത് കൊട്ടിയൂർ ഉത്സവ സമയത്ത് അത് നടത്തപ്പെടുന്നു. ഇത് ഇവരുടെ വിശ്വാസപ്രകാരം ചേഷ്ടയെ പുറത്താക്കി ഐശ്വര്യ ദേവതയെ വീട്ടിനുള്ളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആചരിക്കുന്നു.
വിദ്യാലയം
കുടിയേറ്റക്കാരുടെ വരവിനു മുമ്പ് വരെ വിദ്യാഭ്യാസത്തിന് അധികം പ്രാധാന്യം നൽകിയിരുന്നില്ല ആശാന്മാരുടെ കളരി ആയിരുന്നു പണ്ടത്തെ പാഠശാല. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ തിരുവിതാംകൂറിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തിയേറ്റർ അതീവ തൽപരനായിരുന്നു. 1951 ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ വിലപ്പെട്ട സേവനങ്ങൾ അനുഷ്ഠിച്ചിട്ടുള്ള വ്യക്തികളിൽ പ്രമുഖനായിരുന്നു വി എ കുഞ്ഞിരാമൻ മാസ്റ്റർ. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ എടവക നാഷണൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് ഈ ഗ്രാമത്തെ അറിവിൻറെ അനന്തവിഹായസ്സിലേക്ക് കൈപിടിച്ചുയർത്തിയത് . ഇന്നത്തെ എടവക നാഷണൽ എ എൽ പി സ്ക്കൂൾ.