ജി യു പി എസ് ഒഞ്ചിയം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപിക ബിനിത ടീച്ചറുടെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.പഠിതാവിൽ മാനവിക മൂല്യങ്ങളെ കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, സാമൂഹിക ജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്ടിക്കുക, സാമൂഹിക പ്രതിബദ്ധത വളർത്തുക എന്നീ ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരുന്നു.
2021-22 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.
ഹിരോഷിമ-നാഗസാക്കി-ക്വിറ്റ് ഇന്ത്യ ദിന പരിപാടികൾ
2021-22 അധ്യയന വർഷത്തെ ഹിരോഷിമ- നാഗസാക്കി - ക്വിറ്റ് ഇന്ത്യാ ദിന പരിപാടികൾ ഓൺലൈനായി നടന്നു.യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം,യുദ്ധ വിരുദ്ധ ഗാനാലാപനം, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
സ്വാതന്ത്ര്യദിനം 2021
ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ മനോജൻ പതാക ഉയർത്തി.
മറ്റു പരിപാടികൾ ഓൺലൈനായി നടന്നു.വസന്തൻ മാസ്റ്റർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.