സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2021 -22 അധ്യയന വർഷം കണമല സാൻതോം ഹൈസ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.

വീട് ഒരു വിദ്യാലയം

ജൂൺ 5 ലോകപരിസ്ഥിതി ദിനം. വീട് ഒരു വിദ്യാലയം എന്ന ആശയം മുൻനിർത്തി കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ പ്രകൃതി ദൃശ്യത്തിന്റെ ഫോട്ടോഗ്രാഫി മത്സരം, പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു

ഓൺലൈൻ വായന പക്ഷാചരണം

വൈ എം എ പബ്ലിക് ലൈബ്രറിയും നമ്മുടെ സ്കൂളും സംയുക്തമായി ഓൺലൈൻ വായന പക്ഷാചരണം സംഘടിപ്പിച്ചു 2021 ജൂൺ 19 മുതൽ ജൂലൈ 7 വരെ ഓരോ ദിവസവും കുട്ടികൾക്കായി വാർത്താവതരണം, പ്രസംഗം, കവിത രചന, കഥ രചന ,കയ്യെഴുത്ത്, പോസ്റ്റർ രചന, എംബ്രോയ്ഡറി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

പരിസ്ഥിതിദിനം- ചിത്രരചന മത്സരം-മരീന ജോസ്
പരിസ്ഥിതിദിനം- ചിത്രരചന മത്സരം- ഷാജിന കെ. എസ്
ഗാന്ധി ജയന്തി കുട്ടികൾ വരച്ച ചിത്രങ്ങൾ
ലഹരിക്കെതിരെ
ലഹരിക്കെതിരെ...
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ