സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ
ജൂൺ
-
ലോക സൈക്കിൾ ദിനം
സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,ഗതാഗത കുരുക്കും,വായു,ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു.ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിന്റെ ഒപ്പമുള്ള സെൽഫി എടുത്തും,സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ച.മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി,അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0, https://youtu.be/HTWuAbluDdg)
-
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്
പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക,പുനഃസ്ഥാപിക്കുക'എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിന്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ഈ ലക്ഷ്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉപയോഗ ശുന്യമായ പ്ലാസ്റ്റിക്,കുപ്പികൾ,കവറുകൾ ചിരട്ടകൾ എന്നിവ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ച് കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് നേതൃത്വം നൽകി.സ്വന്തം വീട്ടുമുറ്റത്തും വഴിയോരങ്ങളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്വന്തം പേരുകൾ നൽകി അവയെ സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.പ്രകൃതിസംരക്ഷണ പോസ്റ്ററുകൾ,ചിത്രങ്ങൾ, മുദ്രവാക്യങ്ങൾ എന്നിവ തയാറാക്കി.എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും, വിഡിയോകളും ക്ലാസ്സ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു.പ്രകൃതി സംരക്ഷണ അവബോധം നൽകുന്ന ക്ലാസ്സുകളും, വീഡിയോകളും ക്ലാസ് തലത്തിൽ ഷെയർ ചെയ്തു.
-
-
ബോധവത്ക്കരണ ക്ലാസ്സ്
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി പത്താം ക്ലാസിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി.
-
സംസ്ഥാനവായനാദിനം
എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്.മലയാളിയ്‍ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19.ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി.എൻ.പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന് ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി.അദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്നീടുള്ള ഒരാഴ്ചക്കാലം വായനാ വാരമായും ആചരിച്ചു.അധിക വായനയ്ക്കായുള്ള വേദികളാണ് വായന വാരത്തിൽ കുട്ടികൾക്ക് നൽകിയത്.ആദ്യ ദിനത്തിൽ കുട്ടികൾ തങ്ങൾക്കിഷ്ടമുള്ള പാഠഭാഗങ്ങൾ, കഥാഭാഗങ്ങൾ വായിക്കുന്നതിന്റെ വീഡിയോ ഗ്രൂപ്പുകളിൽ അയച്ചു,അടുത്തദിവസം"എന്റെ വായന മൂല" എന്ന പ്രവർത്തനത്തിൽ വീട്ടിൽ തന്നെ വയനാമൂലകൾ തയാറാക്കി, പിന്നീടുള്ള ദിവസങ്ങളിൽ ബഷീർ, കുഞ്ഞുണ്ണി മാഷ് തുടങ്ങി കുട്ടികൾക്കിഷ്ടമുള്ള എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ കഥകൾ വായിക്കുവാനും അവസരം നൽകി. അവസാനത്തെ രണ്ടു ദിവസങ്ങളും കഥ പറച്ചിൽ,കടങ്കഥാ മത്സരം,കവിതാപാരായണം, കവിപരിചയം, തുടങ്ങി കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയൊരുക്കികൊടുത്തു. വെറുമൊരു ദിനത്തിൽ ഒതുക്കേണ്ടതല്ല വായനയെന്നും അത് ജീവിതകാലം മുഴുവൻ കൂടെകൂട്ടേണ്ട ഒരു നല്ല ശീലമാണെന്നുമുള്ള അവബോധം കുട്ടികൾക്ക് നൽകി കൊണ്ട് വായനാവാരം അവസാനിപ്പിച്ചു.
-
അന്താരാഷ്ട്ര യോഗാ ദിനാചരണം
ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച 2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം ഓൺലൈനിൽ നടത്തി.അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു.ആയുഷ് യോഗ അധ്യാപകൻ ശ്രീ.വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. (സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്#യോഗാദിനം)
-
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26ന് ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തി.കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ,വീഡിയോ എന്നിവ തയ്യാറാക്കി.
-
കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു സ്മാർട്ട് ഫോൺ
ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു.
കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് ടി വി, സ്മാർട്ട് ഫോൺ എന്നിവ നല്കാൻ സാധിച്ചു. സ്റ്റാഫ്, പി.ടി.എ, മാനേജ്മെന്റ്, വിവിധ ക്ലബുകൾ, സൊസൈറ്റികൾ. സർക്കാർ സംവിധാനങ്ങൾ, സുമനസ്സുകൾ ചേർന്ന് 35 കുട്ടികൾക്ക് ടെലിവിഷനും 46 കുട്ടികൾക്ക് സ്മാർട്ട് ഫോണും നല്കി. (https://youtu.be/xgMn1SZuUco)
-