ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/ഹൈസ്കൂൾ
മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്ര താളുകളിലൂടെ
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.11974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു..തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.
സുപ്രധാന നാൾ വഴികൾ
- 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
- 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
- 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
- 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
ഭൗതിക സൗകര്യങ്ങൾ
- ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .
- നവീകരിച്ച ലൈബ്രറി
- ITLab
- Science lab.
- എല്ലാ ക്ലാസുകളും Hi Tech
- ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
- girls friendly toilet
- ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ
- internet സൗകര്യം എല്ലാ ക്ലാസുകളിലും
അദ്ധ്യാപക സമിതി
മികവുകൾ
- സംസ്ഥാനതല കലാകായിക ശാസ്ത്രമേളകളിലെ പങ്കാളിത്തം
- 2013 - 14 ൽ മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത്തെ PTA
വേറിട്ട പ്രവർത്തനങ്ങൾ
- ആനമങ്ങാട് സ്കൂൾ നിർമ്മിച്ച കുട്ടികൾ കഥ, തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്ത രണ്ട് short film കൾ "മാ...... " , " റിട്ടേൺ. ....."
- കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കിയ dijitaI magazine " അടയാളം "
- school Radio "ധ്വനി 2k21 " ഇപ്പോൾ " ധ്വനി 2K22 "
- ക്ലാസ്‍തല ത്തിൽ online സാഹിത്യ സമാജങ്ങൾ എല്ലാ മാസവും രണ്ടാമത്തെ ഞായർ.
- കലാമുറ്റം : സ്കൂളിലെ കലാ പരിശീലന വിഭാഗം,കലാകാരന്മാർക്കും കലാസ്വാദകർക്കും ഒരുപോലെ ഒത്തുചേരാനും കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി
കലാമുറ്റം രൂപീകരിച്ചു. ആഴ്ചയിൽ ഒരു ലോക പ്രശസ്തകലാകാരനെ പരിചയപ്പെടുത്തുന്ന artist of the week എന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ആരംഭിച്ചു
മുൻ സാരഥികൾ
വിവരം ലഭ്യമല്ല | 1975-80 |
എ ആർ രാമ൯ഭട്ടതിരിപ്പാട് | |
ജെ ജോൺ | |
മോളി അലക്സ് | |
ചന്ദ്രമതി | |
ടി. എം പരമേശ്വരൻ നമ്പൂതിരി | |
സോമാനന്ദൻ | |
ശ്രീമാനവിക്രമ രാജ | |
ലക്ഷ്മി ബായ് | 1993-95 |
വിനോദിനി | 1995-97 |
വാസന്തി | 1997-2003 |
രാജഗോപാലൻ | 2003-2004 |
സാവിത്രി | 2004-2006 |
തങ്കമ്മ | 2006-2007 |
സുബൈദ | 2007-2008 |
ഉണ്ണികൃഷ്ണൻ സിഎം | 2008-2010 |
രവീന്ദ്രൻ | 2010-12 |
വേണു പുഞ്ചപ്പാടം | 2012-15 |
സാലി ജോർജ് | 2015-18 |
സുലേഖ ദേവി | 2018-19 |
പ്രമോദ് കെ | 2019- |
വഴികാട്ടി
* പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി {{#multimaps:10.94259,76.25741|zoom=18}}
ക്ലബുകൾ
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
- ജെ.ആർ.സി
- ഹരിത ക്ലബ്
- നേർക്കാഴ്ച
റിസൾട്ട് അവലോകനം
'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | |
---|---|---|---|---|
2001 | 404 | 94 | 23 | |
2002 | 406 | 107 | 26 | |
2003 | 385 | 102 | 26 | |
2004 | 410 | 126 | 31 | |
2005 | 415 | 107 | 26 | |
2006 | 332 | 166 | 50 | |
2007 | 338 | 205 | 61 | |
2008 | 328 | 256 | 78 | |
2009 | 340 | 279 | 82
1- |
2010
2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99 |