ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ്

13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സയൻസ് ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ചിന്താശേഷിയും അന്വേഷണത്വരയും വളർത്തിയെടുക്കുന്നതിനും ശാസ്ത്രമേഖലയിൽ സംഭാവനകൾ നൽകുന്നതിനും വേണ്ടിയാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. പ്രദീപ് കുമാർ (എച്ച്. എസ്. ടി ) കൺവീനറും കുട്ടികളിലെ തെര‍ഞ്ഞടുക്കപ്പെട്ട അംഗങ്ങൾ ഭാരവാഹികളുമായ സയൻസ് ക്ലബ്ബ് വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ശാസ്ത്രാഭിമുഖ്യം വളർത്തിയെടുക്കുന്നതിനായി ശാസ്ത്രമേഖലകളിൽ പ്രഗത്ഭരായവരുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ക്ലാസുകൾ നൽകാറുണ്ട്. കഴിഞ്ഞ 2 വർഷങ്ങളിലായി 5 കുട്ടികൾക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ സജ്ജരാക്കുന്നു. ശാസ്തീയ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുവാൻ ക്ലബ്ബിൻറെ പ്രവർത്തനം സഹായകമാകുന്നു.