ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി
ആമുഖം
1983 ല്‍ കേരള വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 150 മീറ്റര്‍ അകലെ സെന്‍റ്. പീറ്റേഴ്സ് പള്ളിയ്ക്ക് സമീപമാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ പ്രധാന ട്രേഡുകള്‍. എല്ലാ വര്‍ഷവും നാല്പത്തിയഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് മൂവാറ്റുപുഴ താലൂക്കില്‍ പാന്പാക്കുട ബ്ലോക്കില്‍ ഇലഞ്ഞി വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 2013-14 അദ്ധ്യായന വര്‍ഷം മുതല്‍ ഈ സ്കൂള്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സൗകര്യങ്ങള്‍
1000 ത്തില്‍പരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി നല്ല സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്. 15 കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്. ഒരേ സമയം രണ്ട് പ്രോജക്ടര്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്സാസ്സ് റും. എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെല്‍ഡിംഗ്, കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വര്‍ക്ക്ഷോപ്പുകള്‍. 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കല്‍, ഇലക്ട്രോണിസക്സ് വര്‍ക് ഷോപ്പുകള്‍.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. ടെക്നിക്കല്‍ എച്ച്.എസ്സ്.ഇലഞ്ഞി ELANJI P.O. PIN-686 665 PH: 04852258498 E-MAIL : gthselanji123456@gmail.com