ഉള്ളടക്കത്തിലേക്ക് പോവുക

ഗവ .യു .പി .എസ് .ഉഴുവ / നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല പാഠം പ്രവർത്തനങ്ങൾ

കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള മാസ്ക്ക് നിർമ്മാണം സംഘടിപ്പിച്ചു.

തുടർന്ന് രക്ഷിതാക്കൾക്കായി മാജിക് ഓഫ് മൈൻഡ് പവർ എന്ന വിഷയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . P. R. Reji sir നടത്തിയ ക്ലാസ്സ് വളരെ ശ്രദ്ധേയമായിരുന്നു .

നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്.

നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് നിർധനരായവർക്ക് ഓണഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

വയോജനദിനാചരണത്തോടനുബന്ധ്ച്ച് വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത സംഗീതജ്ഞൻ ഡോ.ചേർത്തല എൻ.ഗോവിന്ദൻകുട്ടി മാഷിനെ സ്കൂളിൽ വച്ച് ആദരിച്ചു.