ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ

11:43, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31047 (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.

ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂര്‍

കോട്ടയം ജില്ല
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201631047



== ചരിത്രം ==ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കളിന് തറക്കല്ലിട്ടു.1945-ല്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‍ത്തി.1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള്‍ പൂര്‍ണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂള്‍ മലയാള മീഡിയമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു. 1974-ല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യത്താല്‍ സ്കൂള്‍ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബര്‍ 3-ന് ഗേള്‍സ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആണ്‍കുച്ചികളെ ഇവിടെ നിലനിര്‍ത്തി ബോയ്സ് ഹൈസ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ തുടര്‍ന്ന് അറിയപ്പെട്ടു.1974-75-ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ല്‍ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണല്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങി.അങ്ങനെ ഗവണ്‍മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ ഇന്നും. നാടിന്റെ പൊന്‍തിലകമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളും നടത്തുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

       കെ.സി. ചാണ്ടി
       പി.എം. ജോര്‍ജ്ജ്
       കെ.ജെ.പ്രഭാവതി
       ടി.ജെ. വര്‍ഗ്ഗീസ്
       കെ.പി. ഇന്ദിരാമ്മ
       ത്രേസ്യാമ്മ ജോസഫ്
       കെ.ആര്‍. രാമകൃഷ്ണപിള്ള
       ടി.ഡി. ശാന്തി
      എം.ജെ. രാജമ്മ
      പി.കെ.ചന്ദ്രമതി അമ്മ
      കെ.ജെ.അന്നക്കുട്ടി
      ലൂസിക്കുട്ടി എബ്രാഹം
      സീലിയ സി.ബി. ഡേവിഡ്
     കെ.ജെ.ദേവകികുട്ടി
      ബാലമണിയമ്മ സി.ജി.
      ടി.എം. ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കല്‍ ലീല - ഗായിക, ഏറ്റുമാനൂര്‍ കണ്ണന്‍ - കഥകളി നടന്‍, എസ്. പി. പിള്ള - ഹാസ്യ നടന്‍, ഏറ്റുമാനൂര്‍ സോമദാസന്‍ - കവി, ഭാഷാപണ്ഡിതന്‍, ഏറ്റുമാനൂര്‍ ശിവകുമാര്‍ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അര്‍കാഡിയ - വ്യവസായി

വഴികാട്ടി