ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021 - 22 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ
- ജൂൺ 1 ന് ഓൺലൈനായി തന്നെ സ്കൂൾ പ്രവേശനോൽസവും നടന്നു. പ്രവേശനോൽസവം ഉദ്ഘാടനം എം.എൽ. എ. എൻ. എ നെല്ലിക്കുന്ന് നിർവഹിച്ചു. പ്രിയ കവി കുരിപ്പുഴ ശ്രീകുമാർ , അഗസ്റ്റിൻ ബർണാഡ് (എ ഇ ഒ എന്നിവർ മുഖ്യാതിഥിയായി കുട്ടികൾക്ക് ആശംസകൾ നേർന്നു. സപ്ത ഭാഷകളിലെ (കന്നട, മലയാളം, ഉറുദു, കൊങ്കണി , തുളു, മറാഠി, ബ്യാരി ) പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നു. അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തി പഠനോപകരണങ്ങൾ നല്കി. പുതുതായി ചേർന്ന കുട്ടികൾ വീടുകളിൽ ഓർമ മരം നട്ടു.

- ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.
- ജൂൺ 19 വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.
- ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
- ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
- ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു.
- ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
- ആഗസ്ത് 6,9 - ഹിരോഷിമ നാഗസാക്കി ദിനം ക്ലാസ് തലത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും സഡാക്കോ നിർമ്മാണവും ക്ലാസ് തലത്തിൽനടത്തി.
- ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.