ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

കരിയർ ഗൈഡൻസ്

സ്കൂളിലെ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. കരിയർപ്ലാനിംഗ് ആൻഡ് ഗോൾ സെറ്റിങ് എന്ന വിഷയത്തിൽ കരിയർ കോർഡിനേറ്റർ ആയ വർഷാദേവദാസ് ക്ലാസ്സ്‌ നയിച്ചു. കുട്ടികളിൽ കരിയറിനെ കുറിച്ചുള്ള അവബോധവും അവരുടെ അഭിരുചിക്കനുസരിച്ച് കരിയർ പ്ലാനിംഗ് നടത്തുവാനും ഗോൾ സെറ്റ് ചെയ്യുകയും ചെയ്തു. ഈ ക്ലാസിനെ തുടർന്ന് എല്ലാ കുട്ടിക്കളെകൊണ്ടും അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയുടെ ചിത്രം വരയ്ക്കാൻ ആവശ്യ പെട്ടു. തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചാർട്ട് ഉപയോഗിച്ച് ഒരു കരിയർ എക്സ്പോ ഓൺലൈനായി നടത്തി. സയൻസ് ബാച്ചിനും കോമേഴ്‌സ് ബാച്ചിനും കരിയർ കസൽട്ടന്റയ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കരിയർ ക്ലാസുകൾ നയിക്കുകയുണ്ടായി. കരിയർ പ്രയാണം കുട്ടിക്കള പരിചയപെടുത്തുകയും കുട്ടികൾ അത് ഉപയോഗിക്കുന്നു ന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.  സി.ജി ആൻഡ് എ.സി. യുടെ യൂട്യൂബ് ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് യോജന മാസിക കുട്ടികൾ പതിവായി വായിക്കാറുണ്ട്.

സത്യമേവ ജയതേ

സൗഹൃദ കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുകയും ഓരോ ക്ലാസ്സിൽനിന്നും സൗഹൃദ കൺവീനേഴ്‍സിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സത്യമേവ ജയതേ എന്ന ക്ലാസ്സ്‌ ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികൾക്ക് ലൈഫ് സ്‍കിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ ഓൺലൈനായി നൽകി. സ്കൂളിൽ സൗഹൃദ ദിനം ആചരിക്കുകയും കുട്ടികൾ ലൈഫ് സ്‍കില്ലിന്റെ സ്‍കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. ഏറ്റവും നന്നായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു. സൗഹൃദയുടെ ട്രെയ്‍നിംഗിനായി പ്ലസ് വണ്ണിൽ നിന്ന് സംഗീത് ആർ. നാഥ്, അതുല്യ എന്നിവരെ തെരഞ്ഞെടുത്തു.

ലിറ്റററി ക്ലബ്ബ്

ഇളമ്പ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരമാവധി പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു. സാഹിത്യവും ജീവിതവും ഒന്നാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്. കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു  വായനമൂല സജ്ജികരിച്ചിട്ടുണ്ട്. അവിടെ മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുവാനായി പരിസരശുചീകരണവും സ്കൂൾ അങ്കണത്തിലെ പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നൽക്കാറുണ്ട്. സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്തിവരുന്നുണ്ട്.

അധ്യാപകർ