ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി

12:04, 5 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43270 (സംവാദം | സംഭാവനകൾ)
ENGLISH PAGE


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാര്‍ ലെയിനില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം.

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി
വിലാസം
ജഗതി ,തിരുവനന്തപുരം ,

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201643270



ചരിത്രം

1942 ല്‍ ദേവനേശന്‍ പനവിളയില്‍ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാര്‍ ലെയ്നില്‍ സ്ഥാപിച്ചു. 1980 ല്‍ ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തിയ സ്ക്കൂളില്‍ 1986 ല്‍ ഹൈസ്ക്കൂളും നിലവില്‍ വന്നു. 1989 ല്‍ സ്ക്കൂള്‍ അന്ധര്‍ക്കും ബധിരര്‍ക്കുമായി വിഭജിച്ചു. ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ സ്ക്കൂളില്‍ 1995 ല്‍ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ല്‍ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ല്‍ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യല്‍ സ്ക്കൂള്‍. ഹൈസ്ക്കൂള്‍ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയവരാണ്.

ഭൗതികസൗകര്യങ്ങള്‍

വിശാലമായ 3 ½ ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സ്ക്കൂളില്‍ രണ്ട് നില സ്ക്കൂള്‍ കെട്ടിടം, ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില ഹോസ്റ്റല്‍ മന്ദിരം, വി.എച്ച്.എസ്.ഇ കെട്ടിടം, കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബുകള്‍, ആഡിയോളജി റൂം, മള്‍ട്ടീ മീഡിയ റൂം, ലൈബ്രറി, ഓഫ് സെറ്റ് പ്രിന്‍റിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ലാബ്, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാര്‍ക്ക‍, എച്ച്.എം ക്വാര്‍ട്ടേഴ്സ് എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942-52 ജെ. ദേവനേശന്‍
1957-71 ഡേവിഡ് ജോസഫ്
1971-84 പി.കെ. ഹസ്സന്‍ റാവുത്തര്‍
1984-90 പി. സുകുമാരന്‍ നായര്‍
1990-95 കെ.വി. ചെറിയാന്‍
1995-2000 പത്മകുമാരി
2000-01 ഇ. ബഷീര്‍
2001-03 കെ.പി. തോമസ്
2003-04 ജോര്‍ജ് മാത്യൂ
2005-2011 വൈ.ഡി. വിജയ 2011 - 2014 ഉഷ എലിസബത്ത് എബ്രഹാം

‌ ‌|2014 -

മോഹനന്‍ കെ }

ഹയര്‍ സെക്കന്ററി

2003 ജെ. റസ്സല്‍ രാജ്
2005 ഐ. തമീംമുള്‍അന്‍സാരി
2005-07 പി. ഗ്രേസി
2007 ഉഷാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.498291" lon="76.961567" zoom="18"> 8.497505, 76.961761

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.