ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉറുദു ക്ലബ്ബ്

സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കലാപരവും, കായികവുമായ കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.

Allama Iqbal Talent search examination 2021 ൽ State level വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു

അറബിക് ക്ലബ്ബ്

സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കലാപരവും, കായികവുമായ കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ  മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.