എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തോക്കാംപാറ എ എൽ പി സ്കൂൾ മികച്ച  അക്കാദമിക നിലവാരവും ഭൗതിക നിലവാരവും പുലർത്തുന്ന ഒരുപൊതു വിദ്യാലയമാണ്. ഈ പൊതുവിദ്യാലയത്തിന്റെ പ്രത്യേകതകൾ

  • ഹൈടെക് ക്ലാസ് മുറികൾ.
  • ഭാഷാ ശേഷികൾ കൈവരിക്കുന്നതിനായി പ്രത്യേക ക്ലാസുകൾ.
  • എല്ലാ വിദ്യാർത്ഥികൾക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്.
  • എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ ഫോൺ  നമ്പർ അടക്കം സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ സ്കൂൾ ഡയറി.
  • കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് സ്കിൽ വർദ്ധിപ്പിക്കാൻ ഹലോ ഇംഗ്ലീഷ് ക്ലാസുകൾ.
  • കുട്ടികൾക്കുള്ള ഐ ടി പരിശീലനം (കളിപ്പെട്ടി).
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്.
  • പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പത്ര ക്വിസുകൾ.
  • റേഡിയോ പള്ളികൂടം.
  • ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സൗജന്യമായി നൽകുന്ന വിര ഗുളിക.
  • ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കാഴ്ച പരിശോധന ക്യാമ്പുകൾ.
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ.
  • രക്ഷിതാക്കൾക്കായി നടത്തുന്ന പാരന്റിംഗ് ക്ലാസുകൾ.
  • സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ സമ്പൂർണ്ണ വെബ് പോർട്ടൽ.
  • കുട്ടികൾക്കായുള്ള സൗജന്യ പ്രഭാത ഭക്ഷണം.
  • കുട്ടികൾക്കായി വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി.
  • എല്ലാ കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം ഹോർലിക്സ് ചേർത്ത പാൽ (തിങ്കൾ, വ്യാഴം). ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ കോഴിമുട്ട. (ബുധൻ) മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം.
  • കുട്ടികളുടെ യാത്ര സുരക്ഷയ്ക്കും - കുട്ടികളെ ബസ് കയറ്റി വിടുന്നതിനുമായി വൈകുന്നേരങ്ങളിൽ അധിക ചുമതല വഹിക്കുന്ന അധ്യാപകർ.
  • സ്കൂൾ വാഹന സൗകര്യം (ബസ് - വാൻ)
  • അധ്യായന വർഷാരംഭത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണ വിതരണം.
  • സൗജന്യ ടെക്സ്റ്റ് ബുക്ക്.
  • സൗജന്യ യൂണിഫോം
  • സ്പെഷ്യൽ അരി
  • സൗജന്യ ഭക്ഷ്യ കിറ്റുകൾ
  • സ്ക്കൂൾ /മുനിസിപ്പൽ / ജില്ലാ തല കലോത്സവങ്ങൾ ജനറൽ വിഭാഗം / അറബിക്ക് വിഭാഗം.
  • സ്കൂൾ / മുനിസിപ്പൽ /  സബ്ജില്ല തല കായിക മേളകൾ.
  • സ്കൂൾ / സബ്ജില്ല തല ശാസ്ത്ര മേളകൾ.
  • വിദ്യാരംഗം കലോത്സവം.
  • കലാവാസനകൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ വെള്ളിയായ്ചയും സർഗ്ഗവേള.
  • LSS സ്കോളർഷിപ്പ് പരിശീലനം.
  • മുസ്ലീം ക്രിസ്ത്യൻ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ.
  • ഹിന്ദു OBC സ്കോളർഷിപ്പ്.
  • ഹിന്ദു OEC സ്കോളർഷിപ്പ്.
  • SC/ST ഗ്രാന്റ്.
  • മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ട്ടപ്പെട്ടു പോയ കുട്ടികൾക്കായുള്ള സ്നേഹപൂർവ്വം ധനസഹായം.
  • വിവിധ മത്സര പരീക്ഷകൾ.
  • വിവിധ ദിനാചരണങ്ങൾ.
  • വിദ്യാലയത്തിലെ സൗജന്യ ഇൻർനെറ്റ് കണക്ഷൻ.
  • വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ.
  • വിവിധ ഫീൽഡു ട്രിപ്പുകൾ.
  • അക്കാദമിക വർഷാവസാനം പഠന യാത്ര.
  • ശക്തമായ PTA.
  • മദർ PTA.
  • പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും പൂർണ്ണ പിന്തുണയും സഹകരണവും.
  • ശക്തമായ മാനേജ്മെന്റ്.
  • ജനപ്രതിനിധികളുടെ ഇടപെടലുകളും സഹകരണവും.
  • BRC യുടെ ശക്തമായ പിന്തുണയും, അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും , പരിശീലനങ്ങളും.
  • അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനങ്ങൾ.
  • അധ്യാപകർക്കായി നൽകുന്ന അവധിക്കാല പരിശീലനങ്ങൾ.
  • അധ്യാപകർക്കായുള്ള IT പരിശീലനങ്ങൾ.
  • എല്ലാ വിധ അക്കാദമിക യോഗ്യതകളും നേടിയ പരിചയ സമ്പന്നരായ അധ്യാപകർ.
  • സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
  • സ്പെഷ്യൽ ഫീസ് ഇല്ല.
  • ട്യൂഷൻ ഫീസ് ഇല്ല.
  • അഡ്മിഷൻ ഫീസ് ഇല്ല.
  • ഡൊണേഷൻ ഇല്ല.
  • പണം നൽകാതെ തികച്ചും സൗജന്യമായ വിദ്യാഭ്യാസം.
  • സർക്കാർ അംഗീകാരം ലഭിച്ച ആകർഷണീയമായ പ്രീ പ്രൈമറി ക്ലാസുകൾ.
  • പരിശീലനം ലഭിച്ച പ്രീ പ്രൈമറി അധ്യാപകർ.
  • മികച്ച ഓൺലൈൻ ക്ലാസുകൾ
  • ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാനായി വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നു.
  • Digital Device കളുടെ വിതരണം.
  • Automatic hand Sanitizer
  • കുടിവെള്ളത്തിനായുള്ള സൗകര്യം.
  • പണം നൽകാതെ തികച്ചും സൗജന്യമായ വിദ്യാഭ്യാസം.
  • എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ.
  • എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി.
  • 2500 ഓളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി.
  • എല്ലാ വിദ്യാർത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വാർഷികാഘോഷം.
  • സമീപ പ്രദേശത്തെ അംഗനവാടി കുട്ടികളുടെ കഴിവ് തെളിയിക്കാനായി നടത്തുന്ന അംഗനവാടി ഫെസ്റ്റ്.
  • എല്ലാ വർഷവും കുട്ടികളുടെ പഠന നിലവാരം സമൂഹത്തിന് വിലയിരുത്താനായി നടത്തുന്ന മികവുത്സവങ്ങൾ.
  • ക്ലാസ് ഫോട്ടോ.
  • പ്രീപ്രൈമറി കുട്ടികൾക്കായി നടത്തുന്ന കളേഴ്സ് ഡേ , ഫ്രൂഡ്സ് ഡേ , കൊളാഷ് മത്സരങ്ങൾ.
  • സ്കൂൾ പത്രം (വിദ്യാലയ വാർത്തകൾ).
  • എല്ലാ കുട്ടികൾക്കും എയറോബിക്സ് പരിശീലനം.
  • വിവിധ ക്യാമ്പുകൾ.
  • പഠനോപകരണ നിർമ്മാണ ശില്പശാലകൾ (കുട്ടികൾക്കും , രക്ഷിതാക്കൾക്കും)
  • ഭക്ഷ്യ മേളകൾ.
  • മലയാള ഭാഷാശേഷി വികസനത്തിനായി മലയാളത്തിളക്കം.
  • ഗണിത പഠന വിരസത മാറ്റി ആസ്വാദ്യകരമാക്കാൻ ഗണിത വിജയം , ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ.
  • ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക പ്രവർത്തനങ്ങൾ വൈറ്റ് ബോർഡ് ക്ലാസുകൾ.
  • പരിസ്ഥിതി സൗഹൃദ വിദ്യാലയം.
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര വിദ്യാലയ വികസന രേഖ തയ്യാറാക്കി നടപ്പിലാക്കുന്നു ( തീർച്ച )
  • വിദ്യാലയം സമൂഹത്തിന്റെ ഭാഗമായി മാറാനായി വിദ്യാലയ നാട്ടു കൂട്ടങ്ങൾ സംഘടിപ്പിച്ച് നടപ്പിലാക്കുന്നു.
  • ഓരോ ക്ലാസിനും പ്രത്യേക SSG ഗ്രൂപ്പുകൾ
  • എല്ലാ ദിവസവും സ്ക്കൂൾ അസംബ്ലി ചേരുന്നു. ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലിയും.
  • വിവിധ ലാബുകൾ
  • കുട്ടികളുടെ കൈയ്യെഴുത്ത് പ്രതികൾ നിർമ്മിച്ച് പ്രസിദ്ധീകരിക്കുന്നു.
  • പണം നൽകാതെയുള്ള തികച്ചും ഗുണമേന്മ നിറഞ്ഞതും, സൗജന്യവുമായ വിദ്യാഭ്യാസം.
  • ശിശു സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം.