പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)


പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
കാരമ്പത്തൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2016RAJEEV



പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായഗ്രാമമാണ് പരുതൂര്‍. ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിര്‍ത്തികളാണ്. പ്രസിദ്ധസംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതന്‍ നായര്‍.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ സന്തതികളാണ് 1976 ല്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 8.9.10 ക്ലാസ്സുകളിലായി 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയര്‍സെക്കന്ററിയായി . തൃത്താല എം.എല്‍.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.

54 ഡിവിഷനുകള്‍. 8-)o ക്ലാസ്സ് 19 ഡിവിഷനുകള്‍. 9-)o ക്ലാസ്സ് 18 ഡിവിഷനുകള്‍. 10-)o ക്ലാസ്സ് 17 ഡിവിഷനുകള്‍. ഹയര്‍സെക്കന്ററി  സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍. 8,9,10,+2 വിഭാഗങ്ങള്‍ക്ക് പ്രത്യേകം കമ്പ്യട്ടര്‍ റുമുകള്‍, വിപുലീകരിച്ച സ്മാര്‍ട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല,N C C, SCOUT , SOCIAL SCIENCE CLUB, SPORTS, STORE എന്നിവയ്ക്ക് പ്രത്യേക റൂമുകള്‍.  3 സ്ക്കൂള്‍ ബസ്സുകള്‍  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
1991 ജൂലായ് മാസത്തില്‍ 100 ആണ്‍കുട്ടികള്‍ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. 
'28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് 
പ്രവര്‍ത്തിക്കുന്നത്.2005 ല്‍ ഈ യൂണിറ്റിനെ വിഭജിച്ച് പെണ്‍കുട്ടികളുടെ വിഭാഗം 
രൂപീകരീച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ 
ശ്രീ. കെ.ഒ. വിന്‍സെന്റിനെ കമ്മീഷന്റ് ഓഫീസറായി നിയമീച്ചു. അതിനുവേണ്ട 
എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, 
Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു 
കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വര്‍ഷത്തില്‍ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.

ബാന്റ് ട്രൂപ്പ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വി.സി.അച്യുതന്‍ നമ്പൂതിരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

അധ്യാപകന്‍ വര്‍ഷം
പരമേശ്വരന്‍മാസ്റ്റര്‍ 1976 - 1987
ഒ. രാജഗോപാലന്‍ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതന്‍ .വി.ആര്‍ 2008 -2009
ഭാസ്കരന്‍ പി.വി 2009 - 2011
ഭാസ്ക്കരന്‍. പി.വി. (പ്രിന്‍സിപ്പാള്‍)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതല്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

       * പട്ടാമ്പിയില്‍ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് പാലത്തറ ഗൈറ്റില്‍ വളാഞ്ചേരി റോഡില്‍ നിന്ന് 2 കിലോമീറ്റര്‍ പോരുക,
       * വളാഞ്ചേരി കൊപ്പം റോഡില്‍ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡില്‍ 5 കിലോമീറ്റര്‍ പോരുക.