ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 1 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-201643004 1



ചരിത്രം

             കൊല്ലര്‍ഷം 1050 നോട് അടുത്ത കാലത്താണ് കാര്‍ഷക മേഖലയായ തോന്നയ്ക്കല്‍ എന്ന വിശാലമായ  വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമണ്‍മൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീല്‍  ഹരിഹരയ്യര്‍ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും  കൈപിടിച്ചുയര്‍ത്തിയത്. 
               മണ്‍ചുമരും  ഓലമേഞ്ഞ മേല്‍ക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തില്‍ തകര്‍ന്നു പോയപ്പോള്‍ പാഠശാലയുടെ പ്രവര്‍ത്തനം താല്‍കാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ച ശേഷം എ ഡി 1904 ല്‍ കുടവൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി  സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവര്‍ണ്ണര്‍ക്കുമാത്രമാണ് വിദ്യാലയങ്ങളില്‍ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണര്‍ അധികമായി താമസിച്ചിരുന്ന കുടവൂര്‍ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്.
                കുടവൂര്‍ ക്ഷേത്രത്തില്‍ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാല്‍ എത്തുന്ന മാതേവര്‍ക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേര്‍ന്നത്. മാടണ്‍മൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവര്‍ക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂള്‍ (പ്രൈമറി സ്കൂള്‍ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താല്‍കാലിക ഓലഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ല്‍ നാട്ടുകാര്‍ ചേര്‍ന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നല്‍കി. അക്കാലത്തും വിദ്യാലയ പ്രവേശനം സവര്‍ണര്‍ക്കുമാത്രമായി തുടര്‍ന്നു. താഴ്ന്ന ജാതിക്കാര്‍ക്കു(അവര്‍ണ്ണന്‍) കൂടി സ്കൂളില്‍ പ്രവേശനം  നല്‍കാത്തതില്‍ പ്രതിഷേധിച്ചു.  ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തില്‍ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാര്‍ക്കു മാത്രമായി ഒരു സ്കൂള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പില്‍ക്കാലത്ത്ു തച്ചപ്പള്ളി ഗവ എല്‍.പി.സ്കൂള്‍ ആയിത്തീര്‍ന്നത്.
               1950-കളുടെ തുടക്കത്തിലാണ് മാതേവര്‍കുന്നിലെ എല്‍.പി.സ്കൂള്‍. യു.പി സ്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ല്‍ ഈ വിദ്യാലയം തോന്നയ്ക്കല്‍ ഗവ യുപി.എസ് ആയി മാറി തുടര്‍ന്ന 1960ല്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ല്‍ തോന്നയ്ക്കല്‍ ഹൈ സ്കൂള്‍ നിലവില്‍ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാര്‍ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കല്‍ സര്‍വ്വീസ്  സഹകരണ സംഘം സംഭാവനയായി നല്‍കിയതുമാണ് 1963 ല്‍ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എല്‍.പി വിഭാഗം വേര്‍പെടുത്തി തോന്നയ്ക്കല്‍ ഗവ. എല്‍.പി.എസ് പ്രത്യേക സ്ഥാപമായി പ്രവര്‍ത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ പ്രവര്‍ത്തിക്കാനും തീരുമാനമായി. 
               +2 സമ്പ്രദായം നിലവില്‍വന്നതിനെത്തുടര്‍ന്ന്11-12 സ്റ്റാ‍േര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഹയര്‍സെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വര്‍ഷത്തിലാണ് ഹയര്‍സെക്കന്റി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇപ്പോള്‍ 5 മുതല്‍ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതീ ക്ഷേത്രത്തില്‍ അദ്ധ്യയനം നടത്തുന്നു.
              ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യര്‍, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാര്‍ദ്ദനന്‍, ശ്രീ പരമേശ്വരന്‍പിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥന്‍ നായര്‍, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുല്‍ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിര്‍ത്താനും വളര്‍ത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാന്‍ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. 
                 ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുതന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാന നേതൃത്വം നല്‍കിയത് ശ്രീ എം. കെ വിദ്യാധരന്‍ (വിദ്യാധരന്‍ മുതലാളി) ആയിരുന്നു. 
 ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവര്‍ത്തന മികവിലും കേരളത്തില്‍ എണ്ണം പറഞ്ഞ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാണ് തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍..........

ഭൗതികസൗകര്യങ്ങള്‍

  • അറ്റന്‍ഡന്‍സ് എസ്.എം. എസ് സിസ്റ്റം
  • സ്മാര്‍ട്ട് ക്ലാസ് റൂം
  • എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
  • എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കര്‍ സിസ്റ്റം
  • വാട്ടര്‍ പ്യൂരിഫെയര്‍
  • ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ബയോഗ്യാസ് പ്ലാന്റ്
  • ഡൈനിംഗ് ഹാള്‍
  • വാഹന സൗകര്യം
  • വിശാലമായ ലൈബ്രറി&റീഡിംഗ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • എസ്.പി.സി
  • ജെ.ആര്‍.സി
  • എന്‍. എസ്. എസ്
  • കരിയര്‍ ഗൈഡന്‍സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • യോഗ ക്ലാസ്
  • കരാട്ടെ ക്ലാസ്
  • നാളേക്കൊരു നാട്ടുമാവ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 08/02/1961 - 10/10/1962 - കെ.ഗോപിനാഥന്‍ നായര്‍
  • 11/01/1962 - 06/09/1963 - കെ.ഗുരുദാസ്
  • 06/10/1963 - 31/7/1963 - ലക്ഷ്മി
  • 18/10/1963 - 29/3/1968 - കെ.ശാരദാഭായ്
  • 06/03/1968 - 7/4/1970 - കെ.പരമേശ്വര‍ന്‍ നായര്‍
  • 24/4/1970 - 08/05/1974 - കെ.ശിവശങ്കരന്‍ നായര്‍
  • 09/03/1974 - 31/5/1975 - പി.കൃഷ്ണന്‍കുട്ടി
  • 06/06/1975 - 06/08/1977 - വി.എന്‍ രാജമ്മ
  • 06/09/1977 - 06/03/1978 - സി.ലളിതാഭായ്
  • 06/06/1975 - 30/4/1979 - കെ.പി തമ്പാന്‍
  • 05/01/1979 - 01/06/1981 - ആര്‍.വിജയലക്ഷ്മിഅമ്മ
  • 01/09/1981 - 10/06/1982 - കെ.ശിവദാസി
  • 01/05/1983 - 24/8/1983 - പി.ഗോപിനാഥന്‍നായര്‍
  • 22/6/1983 - 26/7/1983 - കെ.വി.ദേവദാസ്
  • 08/01/1983 - 30/4/1984 - എസ്.വസന്തറാവു
  • 05/08/1984 - 06/05/1984 - ആര്‍സുമന്ത്രന്‍നായര്‍
  • 06/06/1984 - 26/6/1984 - പി.ജി.ബാലകൃഷ്ണന്‍
  • 07/02/1984 - 17/4/1991 - എം അബ്ദുള്‍സലാം
  • 18/6/1991 - 31/3/1992 - എം സരോജിനിഅമ്മ
  • 06/10/1992 - 11/08/1992 - അന്നമ്മ വര്‍ക്കി
  • 11/09/1992 - 06/07/1993 - ജി.സുലേഖ
  • 06/08/1993 - 15/7/1993 - എം ശിരോമണി
  • 16/7/1993 - 06/02/1994 - എസ് രാധാഭായിഅമ്മ
  • 06/02/1994 - 23/5/1995 - എം ലളിതാംബിക
  • 24/5/1995 31/3/1996 - കെ.ഒ ലീലാമ്മ
  • 14/5/1996 - 05/08/1998 - പി.ആര്‍ ശാന്തിദേവി
  • 20/5/1998 - 29/4/2000 - താജുനിസ
  • 05/05/2000 - 17/5/2002 - പി.സരസ്വതി ദേവി
  • 06/07/2002 - 06/02/2000 - ബി.സുമംഗല
  • 06/02/2003 - 06/03/2004 - എസ്.ഡി.തങ്കം
  • 06/07/2004 - 06/04/2007 - ബി ശ്യാമളകുമാരിയമ്മ
  • 26/06/2006 - 31/5/2007 - ലളിത
  • 06/02/2007 - 28/11/2008 - സി.എസ്സ് വിജയലക്ഷ്മി
  • 06/06/2008 - 18/6/2009 - കുമാരിഗിരിജ എം എസ്സ്
  • 18/6/2009 - 04/07/2012 - ജയിനമ്മ എബ്രഹാം
  • 27/08/2012 - 31/05/2016 - ഉഷാദേവി.ആര്‍ എസ്സ്
  • 01/06/2016 - റസിയബീബി. എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തോന്നയ്ക്കല്‍ നാരായണന്‍ - നിരൂപകന്‍,കവി
  • തോന്നയ്ക്കല്‍ വാസുദേവന്‍ - നിരൂപകന്‍,കവി
  • തോന്നയ്ക്കല്‍ പീതാംബരന്‍ - കഥകളി കലാകാരന്‍
  • മാര്‍ഗി വിജയ കുമാര്‍ - കഥകളി കലാകാരന്‍
  • പ്രിന്‍സ് തോന്നയ്ക്കല്‍ - മ്യൂറല്‍ ചിത്രകാരന്‍

വഴികാട്ടി

<googlemap version="0.9" lat="8.644838" lon="76.845932" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.