ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / എസ്.പി.സി
ദൃശ്യരൂപം
ജാഗരൂകവും സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർഥി കർമസേനയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ്.പൗരബോധവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയാണ് എസ് പി സി എന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. 2006ൽ കൊച്ചി സിറ്റി പൊലീസിന്റെ ‘ജനകീയം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച് കുട്ടിപ്പൊലീസ് ആണ് പ്രവർത്തനമികവു കൊണ്ടാണ് ഇന്നത്തെ എസ് പി സി എന്ന ബൃഹത് പദ്ധതിയായി വളർന്നു വികസിച്ചത്.രാഷ്ട്രത്തിൻെറ അഭിനന്ദനവും അംഗീകാരവും ഏറ്റുവാങ്ങിയാണ് രാഷ്ട്രനിർമാണ പ്രക്രിയക്ക് ഊർജവും ആവേശവും പുതിയ പ്രവർത്തന മാതൃകകളും നൽകിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി മുന്നോട്ട് യാത്രതുടരുന്നത്. ഒരിക്കൽകൂടി നമ്മുടെ സംസ്ഥാനം രാഷ്ട്രത്തിന് മാതൃകയാവുന്ന പദ്ധതിയാണ് എസ്.പി.സി. കേരള പൊലീസിൻെറ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുകയും പൗരബോധവും പ്രതിബദ്ധതയുള്ള വിദ്യാർഥികളെ വാർത്തെടുക്കുന്നതിനുമാണ്.
കേരളത്തിൻെറ പൊതുസമൂഹത്തിൽ ഇന്ന് എസ്.പി.സി സജീവമാണ്. ഇവർ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും വേറിട്ടതുമാണ്. ഹെൽമറ്റില്ലാതെയും സീറ്റ്ബെൽറ്റ്ധരിക്കാതെയും യാത്ര ചെയ്യുന്നവരെ കൈകാട്ടി നിർത്തി ബോധവത്കരണവും പ്രതിജ്ഞാകാർഡുകളും ശുഭയാത്രക്ക് റോസാപ്പൂക്കളും നിറഞ്ഞപുഞ്ചിരിയും നൽകുന്ന ഈ സന്നദ്ധസംഘം ഇന്ന് നമ്മുടെ ഗ്രാമീണ-നഗര നിരത്തുകളിലും കവലകളിലും സജീവമാണ്.ആഭ്യന്തര സുരക്ഷാരംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ ആവേശത്തോടെയാണ് ചേരുന്നത്. നിയമത്തിൻെറ മാനുഷിക മുഖം എസ്.പി.സിയിലൂടെ കൂടുതൽ ജനകീയമാവുന്നു.