പി .ആർ .വില്യം .എച്ച്.എസ് .എസ് .കാട്ടാക്കട /പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കോ വിഡ് 19 എന്ന മഹാമാരി യാൽ അധ്യാന  വർഷം വിദ്യാലയ അന്തരീക്ഷം നഷ്ടമായ  കുട്ടികൾക്ക് വിരസത അകറ്റി പാഠ്യ  പ്രവർത്തനങ്ങൾ  പങ്കു വയ്ക്കുവാനും കഴിവുകൾ പ്രദർശിപ്പിക്കാനും അവസരം ഒരുക്കുകയാണ്  "പഠനോത്സവം- 2021". പി ആർ വില്യം ഹയർസെക്കൻഡറി സ്കൂളിലെ 2021ലെ പഠനോത്സവ ഉദ്ഘാടനം 2021 മാർച്ച് 24 ഉച്ചയ്ക്ക് 12 മണിക്ക് ആറാം ക്ലാസ് വിദ്യാർഥിയായ കുമാരി വൈഗ വാര്യരുടെ( വീരണകാവ്) ഭവനത്തിൽ നടത്തപ്പെട്ടു. പഠനോ ത്സവത്തിന്റ മൂന്നാം ഭാഗം ആറാം ക്ലാസ് വിദ്യാർഥിയായ ഭവ്യടെ ഭവനത്തിൽ വച്ച് 25/03/2021 രാവിലെ 10:30 നു ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ശ്രീമതി ജയസ്മിത ടീച്ചർ പഠനോത്സവം 2021 ഇൽ വിശിഷ്ടാതിഥികളായി എത്തിയ പി ടി എ പ്രസിഡന്റ് ശ്രീ രജേന്ദ്രൻ സാറിനും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിൽഡ ടീച്ചറിനും പങ്കെടുത്ത എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും   സ്വാഗതം ആശംസിച്ചു. തുടർന്ന്   പഠനോത്സവ പ്രവർത്തനങ്ങൾക്ക് ആശംസകൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിൽഡ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ രജേന്ദ്രൻ സാർ എന്നിവർ അറിയിച്ചു. കോ വിഡ് 19  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തപ്പെട്ട  യോഗത്തിൽ മുതിയാവിള ഭാഗത്ത് താമസിക്കുന്ന പി ആർ ഡബ്ലിയു എച്ച് എസ് എസിലെ യുപി വിഭാഗത്തിലുള്ള  ചില വിദ്യാർഥികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരായ ശ്രീമതി ദീപ്തി ടീച്ചർ, ശ്രീ  ഷിജു സാർ, ശ്രീ ഷീൻ സാർ, ശ്രീ ബിനോയ് സാർ ,  ശ്രീമതി പ്രിയങ്ക ടീച്ചർ, ശ്രീമതി ജയസ്മിത ടീച്ചർ എന്നിവർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ കൺവീനറായി ശ്രീ ഷിജു സാർ  പ്രവർത്തിച്ചു. തുടർന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾ നേടിയ അറിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ആയിരുന്നു. അതിൽ'മലയാള തിളക്ക' ഗാന അവതരണം, 'Hello English Hello World' activities, 'സുരേലി ഹിന്ദി' പ്രവർത്തനങ്ങൾ,  ശാസ്ത്രപരീക്ഷണങ്ങൾ,  'ചരിത്ര ഭൂമിക',  'ഗണിതം മധുരം', വ്യത്യസ്ത കരകൗശല വസ്തുക്കൾ എന്നിവ പഠനോത്സവ വേദിയെ ഉത്സാഹഭരിതമാക്കി. പി ആർ വില്യം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ഭവ്യ (Vl), ദേവദത്ത (Vll), അക്ഷര(Vll), ജിത്തു (Vll), ആർഷ (Vl) അനുഷ (Vl), ശിഖ (V), നേഹ (V), സഞ്ജന(V) ജിൻസി (V),  അഭിനന്ദ്(Vl) എന്നിവരാണ് പഠനോത്സവ ത്തെ മികവുറ്റതാക്കി തീർത്തത്. കൂടാതെ യുപി വിഭാഗം വിദ്യാർത്ഥികളുടെ  വിവിധ വിഷയങ്ങളിലെ( മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ശാസ്ത്രം, സാമൂഹ്യശാസ്ത്രം ഗണിതം, വർക്ക് എക്സ്പീരിയൻസ് ) കോർണർകൾ  നിരീക്ഷിക്കുന്നതിനുള്ള അവസരം പങ്കെടുത്ത എല്ലാ വ്യക്തികൾക്കും നൽകി.   മുപ്പതോളം പേർ  പങ്കെടുത്ത ഈ പഠനോത്സവത്തിൽ ശ്രീ ബിനോയി സാർ നന്ദി  അറിയിച്ചു.  ദേശീയ ഗാനാലാപനത്തോടു കൂടി പഠനോത്സവത്തിൻറെ മൂന്നാം ഭാഗം 11:30 am നു അവസാനിച്ചു.

ReplyForward