ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


*ഹൈടെക് ക്ലാസ് മുറികൾ *ലൈബ്രറി *കമ്പ്യൂട്ടർ ലാബുകൾ *സയൻസ് ലാബുകൾ *ഓ‍ഡിറ്റോറിയം *വിശാലമായ പ്ലേഗ്രൗണ്ട് *ഓപ്പൺ സ്റ്റേജ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുൺ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്നും വീതം ലാബുകളുണ്ട്.

ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം ​എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വീഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.

മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്ിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.

കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.