ഗവ. യു പി സ്കൂൾ മാടമ്പിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാ സാഹിത്യ വേദി)

കുട്ടികളിലെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മാടമ്പിൽ സ്കൂളിൽ പ്രതിഭ കൂട്ടായ്മ എന്നപേരിൽ ഒരു സാഹിത്യസമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരവും ആനന്ദകരവുമാക്കാൻ ഈ പ്രതിഭ കൂട്ടായ്മ കുട്ടികൾക്ക് പ്രചോദനം നൽകുന്നു. കലാഭിരുചിയിൽ നിന്നും  കലാസൃഷ്ടികളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതലത്തിൽ അധ്യാപകർ സഹായം  നൽകി  അവരെ മികവുറ്റതാക്കുന്നു. വിവിധങ്ങളായ കലകളെ അറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവ അഭ്യസിക്കുന്നതിനുമായി സംഗീതം, നൃത്തം, ചിത്രരചന, ശില്പരചന, നാടകം എന്നിവലൂടെ കുട്ടികൾക്ക് അവസരമൊരുക്കുന്നു.