എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴം



സ്കൂൾഅടച്ചു. കുട്ടികൾക്കെല്ലാവർക്കും അവധിക്കാലമായി.എന്നിട്ടും മീനൂട്ടി രാവിലെത്തന്നെ എഴുന്നേറ്റു. മാവിൻ ചുവട്ടിലേക്കോടി. അവിടെ കുറെ മാങ്ങകൾ വീണു കിടക്കുന്നുണ്ടാകും. ഓടിച്ചെന്ന് എടുക്കാൻ നോക്കുമ്പോൾ അമ്മയുടെ വിളി വന്നു. മീനു.,,,,, അവൾ തിരിഞ്ഞു നോക്കി. നിനക്കറിയില്ലേ അതുപോലുള്ള മാങ്ങകൾ എടുത്തു കൂട എന്ന് അമ്മ പേടിപ്പിച്ചു കൊണ്ട് വിലക്കി. പത്ത് വർഷമായില്ലേ വവ്വാല് കടിച്ചതും, അണ്ണാറക്കണ്ണൻ കടിച്ചതുമായ പേരക്കയും മാങ്ങയും ഞങ്ങൾ തിന്നുന്നു. അവൾ ചിന്തിച്ചു. ഒരെണ്ണം തിന്നട്ടെ അമ്മേ? അമ്മ വീണ്ടും വഴക്ക് പറഞ്ഞു. നീ പറഞ്ഞത് അനുസരിച്ചാൽ മതി. അവൾ സങ്കടത്തോടെ വീട്ടിലേക്ക് തിരിച്ച് നടന്നു. അവളുടെ ചിന്ത പരന്നൊഴുകി.,,,, പഴയ കാലം എത്ര രസമുള്ളതായിരുന്നു. പറമ്പ് മുഴുവൻ ഓടിച്ചാടി നടന്ന് വവ്വാൽ കടിച്ചതും അണ്ണാൻ കരണ്ടതും ആയ മാങ്ങയും പേരക്കയും പെറുക്കി തിന്നു. പച്ച മാങ്ങ ഉപ്പും കൂട്ടി തിന്ന് പച്ചവെള്ളം കുടിച്ച് ദാഹം മാറ്റി. കൂട്ടുകാരെയുംകൂട്ടി കളിച്ചു നടന്ന മനോഹരമായ കാലം,,,,,,,,,,,ഇന്ന് എല്ലാത്തിനും എന്തു പറ്റി,,,,, മീനുവിന്റെ മനസ്സിൽ സങ്കടവും സംശയങ്ങളും നിറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു. അവൾ അച്ഛന്റടുത്തേക്കോടി...

ദിയജിത്ത്.പി.കെ
4 എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ