ജി.എച്ച്.എസ്. നെടുവ
ജി.എച്ച്.എസ്. നെടുവ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 19445 |
വിദ്യാലയ ചരിത്രം
പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. ബാലകൃഷ്ണൻ മാസ്റ്റർ സരോജിനി എം.കെ, പരമേശ്വരൻ മാസ്റ്റർ, നായടി മാസ്റ്റർ, നമ്പുട്ടി മാസ്റ്റർ, വാസു മാസ്റ്റർ,വസന്തകുമാരി ടീച്ചർ എന്നിവര്‍ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു. റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ 1 ലില്ലി ടീച്ചർ, ബാലകൃഷ്ണൻ വള്ളിക്കുന്ന് തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു.
പ്രശസ്തരായ ഡോ.ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.