ഉള്ളടക്കത്തിലേക്ക് പോവുക

കെ സി കെ എച്ച് എസ് എസ് മണിമൂളി/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ)

തിരിച്ചുവിടൽ താൾ

തിരിച്ചുവിടുന്നു:

സുപ്രഭാതം മഞ്ഞില്‍ വിരിയുന്ന സൗഹൃദം പോലെ
പൊട്ടി വിരിയുന്നു സുപ്രഭാതം
കുഞ്ഞുമനസ്സുകള്‍ക്കാനന്ദമേകുന്ന
കുയിലിന്റെ പഞ്ചമ നവ സംഗീതം
‌ മാനവര്‍ തൂകുന്ന മന്ദഹാസം പോലെ
പര്‍വ്വതം ചൂടുന്ന ഹിമ പുഞ്ചിരി
അരുവിയൊഴുകുന്ന താളത്തിനൊത്തല്ലോ-
കിളികള്‍ തന്‍ കാഹള നാദം തന്നേ

കുന്നിന്‍ നിരയില്‍ നിന്നൊഴുകിവരുന്നു
പൂപാലരുവി മയില്‍ പോലെ നൃത്തമാടി
ആനന്ദം ,സൗഹൃദം,സാഹോദര്യം എന്നും-
ഈ കൊച്ചു ഭൂവില്‍ വിരി‍ഞ്ഞിടുന്നു

                                    -  റ്റിസി ആന്റണി