ദുരിതാശ്വാസ പ്രവർത്തനങ്ങൾ
പടിഞ്ഞാറത്തറ സെൻതോമസ് എൽപി സ്കൂൾ പരിസരപ്രദേശത്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആശ്വാസ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. 1992 ൽ സംഭവിച്ച കാപ്പിക്കളം ഉരുളപൊട്ടലിൽ 11 പേർ മരണപെടുകയും 2 വീടുകൾ പൂർണമായും തകരുകയും ചെയ്ത വൻ ദുരന്തത്തിൽ ആശ്വാസകേന്ദ്രമായി പ്രവർത്തിച്ചത് ഈ വിദ്യാലയമാണ്.

2018ൽ ഉണ്ടായ വെള്ളപൊക്കത്തിൽ വാരമ്പറ്റ ചെല്ലിയാൻകുന്നു കോളനി നിവാസികൾക്ക് ഒരാഴ്ച താമസത്തിനു ആശ്വാസ കേന്ദ്രമായും പ്രവർത്തിച്ചു.
വിവിധങ്ങളായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുട്ടികളും,അധ്യാപകരും സമയോജിതമായി ഇടപെടുന്നു.