ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർക്കാർ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി , ഗണിതം മധുരം എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം വിദ്യാലയത്തിൽ ഏറ്റവും ഭംഗിയായി തന്നെ നടന്നുവരുന്നു. ദിനാചരണങ്ങൾ എല്ലാം രേഖകളിൽ ഒതുക്കാതെ മികവുറ്റ രീതിയിൽ നടത്താൻ പരിശ്രമിക്കുന്നുണ്ട്.

2021- 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.

ദിനാചരണങ്ങൾ

ഒരു അധ്യയനവർഷത്തിന്റെ ഭാഗമായി  പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും  വിദ്യാലയത്തിൽ നടത്താറുണ്ട് . 2021- 2022 അധ്യയന വർഷത്തെ  നവംബർ വരെയുള്ള ദിനാചരണങ്ങൾ ഓൺലൈനായി നടത്തി.

ലോക സൈക്കിൾ ദിനം

ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിനതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി  നടത്തി.  അതിൻറെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക്  അയച്ചു തരികയും ചെയ്തു.   അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, അതും കവിതചൊല്ലൽ,  പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ കുറിപ്പുകൾ  തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

രക്തദാന ദിനം

ജൂൺ 14 ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വായനാപക്ഷാചരണം

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ്   വിദ്യാലയത്തിൽ നടത്തിയത്.   കുട്ടികൾ അവർ വായിച്ച് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും  വീട്ടിൽ ഒരു ഗ്രന്ഥശാല പദ്ധതിയുടെ ഭാഗമായി  കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി വീടുകളിൽ   ഹോം ലൈബ്രറി സ്ഥാപിക്കുകയും.  പി എൻ പണിക്കരെ പറ്റി കുറിപ്പുകൾ തയ്യാറാക്കുകയും  മലയാളത്തിലെ  പ്രമുഖരായ എഴുത്തുകാരെ പരിചയപ്പെടുത്തുകയും. സാഹിത്യ ക്വിസ് നടത്തുകയും ചെയ്തു.

ലോക ജനസംഖ്യാദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി  ലോക ജനസംഖ്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകളും പ്രസംഗങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്   ചിത്രരചന, പോസ്റ്റർ നിർമ്മാണം, അമ്പിളി അമ്മാവന് ഒരു കത്ത്,  ചാന്ദ്രദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകൾ തയ്യാറാക്കൽ ,  പ്രസംഗം, ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകളുടെ ആലാപനം, ഇന്ത്യൻ ബഹിരാകാശ  ദൗത്യങ്ങളെകുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിച്ച്  പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വിദ്യാർഥികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൻറെ ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധം വിതയ്ക്കുന്ന നാശങ്ങളെ പറ്റിയുള്ള പ്രസംഗം, സഡക്കോ കൊക്കുനിർമാണം, ചുമർപത്രികനിർമ്മാണം,  യുദ്ധവിരുദ്ധ കവിതാലാപനം  തുടങ്ങിയ  പ്രവർത്തനങ്ങൾ  ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.   കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

 സ്വാതന്ത്ര്യ ദിനം

ഈ അദ്ധ്യാന വർഷം ഇന്ത്യയുടെ  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം  അമൃത മഹോത്സവം എന്ന പേരിലാണ്  ആഘോഷിച്ചത്.  അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം,  ദേശഭക്തിഗാന മത്സരം,  ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ  സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 14  സന്ധ്യയ്ക്ക്  കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര  ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.   കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും  ഡിജിറ്റൽ റാലി നടത്തുകയും  ചെയ്തു.   കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി   ആ  ധീര നേതാക്കളെ പരിചയപ്പെടുത്തി.  അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.  കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും   പോസ്റ്റർ നിർമ്മിക്കുകയും  പ്രസംഗിക്കുകയും ചെയ്തു.