ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.

2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ‍ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.

എല്ലാ മാസവും ഓൺലൈൻ ക്ലാസ് പി ടി എ നടത്തുന്നുണ്ട്.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെപഠന കാര്യങ്ങളിലുളള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കും.രക്ഷകർത്താക്കൾ അദ്ധ്യാപകർ നൽകുന്ന പഠനപിന്തുണ ക്ലാസിന് മികച്ച പ്രതികരണമാണ് നൽകുന്നത്.


2021-22 അദ്ധ്യയനവർഷത്തെ മികവതരണം --

Flying Birds –Skill up English- An English Embellishment Program –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ‍ ഇംഗ്ലീഷ് അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.