സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.കൂടുതൽ വായിക്കാൻകുഞ്ഞു ഗോവിന്ദൻ കണ്ണൻ നായരുടെ ഭാര്യാസഹോദരൻ ആയിരുന്നു. കണ്ണൻ നായരുടെ താമസ സ്ഥലത്തിനടുത്ത് തന്നെയുള്ള ഏച്ചിക്കാനത്തിൻ്റെ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .സ്കൂൾ ഉണരാൻ കെട്ടിടം മാത്രം പോരല്ലോ കുട്ടികളും അധ്യാപകരും വേണ്ടേ?കുഞ്ഞി ഗോവിന്ദന് ഒറ്റയ്ക്ക് സ്കൂളിലിരിക്കാൻ മടിയായത് കൊണ്ട് കൂട്ടിനായി ഉന്നത ജന്മി കുടുംബങ്ങളിലെ  പത്തോളംകുട്ടികളെയും സ്കൂളിൽ ചേർത്തു.നാട്ടിലൊരിടത്തുനിന്നും അധ്യാപകനെ കണ്ടെത്താൻ കഴിഞ്ഞില്ല.അവസാനം പയ്യന്നൂരിനടുത്തിനിന്നും സുബ്രഹ്മണ്യൻ പട്ടർ എന്ന അധ്യാപകനെ കണ്ടെത്തി.സ്കൂൾ നടത്തിപ്പിൻ്റെ മുഴുവൻ ചെലവുകളും നടത്തിയത് ഏച്ചിക്കാനം ആയിരുന്നു. 1923 ആയിരുന്നു  സ്കൂളിൻ്റെ ആരംഭം.1925 ഓടു കൂടിയാണ് കണ്ണൻ നായർ ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ പരിപാദികളിൽ സജീവമാകുന്നതും ഹൊസ്ദുർഗ്  കോൺഗ്രസിൻ്റെ അഗ്രാസനത്തിൽ എത്തുന്നതും.അതോടെ കണ്ണൻ നായരുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും കർമപരിപാടികളുടെ സിരാകേന്ദ്രമായി മാന്തോപ്പ് മൈതാനവും ബല്ലാ സ്കൂളുകളും മാറി. പ്രധാന ചർച്ചാവേദിയും ബല്ലാ ഗ്രാമത്തിലെ ഈ വിദ്യാലയം തന്നെയായിരുന്നു.ബല്ലാ ഗ്രാമത്തിലെ വിദ്യാലയം എന്ന നിലയിലാണ് "ബല്ലാ സ്കൂൾ" എന്ന പേര് വീണത്. കണ്ണൻ നായരുടെ മേൽനോട്ടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നീങ്ങാൻ തുടങ്ങിയതുമുതൽ പൊതുസമൂഹത്തിലെ സാധാരണക്കാരുടെ മക്കളെയും സ്കൂളിൽ ചേർക്കാൻ തുടങ്ങി.കെട്ടിട സൗകര്യം പോരാത്തതിനാൽ പഴയ കെട്ടിടത്തോട് ചേർന്ന് മറ്റൊരു കെട്ടിടം കൂടി ഏച്ചിക്കാനത്തിൻ്റെ  വകയായി കണ്ണൻ നായർകെട്ടിയുയർത്തി.ഈ ഇരട്ടക്കെട്ടിടത്തിലാണ് ബല്ലാ സ്കൂൾ ദീർഘകാലം പ്രവർത്തിച്ചത്. 1928 കണ്ണൻ നായർ സ്കൂളിൽ ഒരു നിശാപാഠശാല ആരംഭിക്കുന്നത്. പല രാത്രികളിലും അദ്ദേഹം നിശാപാഠശാലയിൽ എത്തുകയും ക്ലാസ്സെടു ക്കുകയും  ചെയ്തിരുന്നു. കണ്ണൻ നായർ മാത്രമല്ല കോൺഗ്രസ് നേതാക്കളും ഒപ്പം കൂടി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തന്നെ ബെള്ളിക്കൊത്ത് സ്ഥാപിച്ച  വിജ്ഞാനദായിനി വിദ്യാലയത്തിലെഅധ്യാപകരും നിശാപാഠശാലയിൽ ക്ലാസ്സെടുക്കാൻ എത്തിയിരുന്നു .ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും ദേശീയപ്രസ്ഥാനത്തിൻ്റെയും പല യോഗങ്ങളും അന്ന് നടന്നിരുന്നത് ബല്ലാ സ്കൂളിൽ വച്ചായിരുന്നു. അതുകൊണ്ട് കേരളത്തിലെയും കർണാടകത്തിലെയും ഒട്ടുമിക്ക നേതാക്കളും പലപ്പോഴായി ഇവിടെ എത്തിയിരുന്നു.കേരള ഗാന്ധി കേളപ്പൻ  കെ.പി കേശവമേനോൻ, എൻ. എസ്.മാധവൻ നായർ എ.കെ.ഗോപാലൻ മന്നത്തു പത്മനാഭൻ പ്രൊഫസർ മന്മഥൻ നായർ, സുബ്രഹ്മണ്യൻ തിരുമുമ്പ് , ഇ.എം.എസ് ,എസ് നായർ, കൃഷ്ണപിള്ള പറഞ്ഞാൽ തീരാത്തത്ര

മഹത്തുക്കളുടെ പാദസ്പർശമേറ്റ മണ്ണാണിത്.