ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26086 (സംവാദം | സംഭാവനകൾ) (ആമുഖം)


ആമുഖം

പള്ളി എവിടെയുണ്ടോ അവിടെ പള്ളിക്കൂടവുമുണ്ട് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കുഴുപ്പിള്ളി പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കൂടമു ണ്ടായി. പള്ളി വികാരിയായി രുന്ന ഫാ: ജോണ്‍ കരിയി ലിന്റെ കാലത്തായിരുന്നു ഇവിടെ 1947 – ല്‍ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ സ്ഥാപിതമായത്. വൈപ്പിന്‍ കരയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം 1947 ജൂണ്‍ 1 ആം തീയതി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

ആരംഭം മുതല്‍ ഹൈസ്കൂളായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 2014 – ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നത് ബഹു. സിസ്റ്റര്‍ റെനി. എസ്. ഡി. ആയിരുന്നു. 5 മുതല്‍ +2 വരെ 31 ഡിവിഷനിലായി - 1473 വിദ്യാര്‍ത്ഥികളും 49 അധ്യാപകരും 6 അനധ്യാപകരും ഈ വിദ്യാലയത്തിന് ശക്തിപകരുന്നു.

      സ്ക്കൂളിന്റെ സമഗ്രവളര്‍ച്ചയ്ക്കായി, വളരെ കാര്യക്ഷമമായി പ്രവര്‍ത്തി ക്കുന്ന ഒരു മാനേജ്മെന്റും. പി. ടി. എയു മാണ് ഈ വിദ്യാലയത്തി നുള്ളത്. മാനേജര്‍ റവ. ഫാ. പോള്‍ തേനായന്‍ - സ്ക്കൂളിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വ്യക്തി യാണ്. അദ്ദേഹത്തിന്റെ എല്ലാ വിധത്തിലുള്ള പിന്തു ണയുമാണ് ഈ വിദ്യാലയത്തെ അനുദിനം വളര്‍ത്തി ക്കൊണ്ടുവരുന്നത്.

കര്‍മ്മശേഷിയും, ഊര്‍ജ്ജസ്വലതയുമുള്ള ഒരു പി. ടി. എ ഏതു സ്ക്കൂളിന്റെയും മുതല്‍ക്കൂട്ടാണ്. ഈ വിദ്യാലയ ത്തിന്റെ പി. ടി. എയുടെ സാരഥ്യം വഹിക്കുന്നത് ശ്രീ. കണ്ണദാസ് തടിക്കലാണ്. 14 കമ്മറ്റി അംഗങ്ങളും പി. ടി. എയിലുണ്ട്. പി. ടി. എ പ്രസിഡന്റ് - ശ്രീ. കണ്ണദാസ് തടിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ - 14 മാതൃസംഘം പ്രസിഡന്റ് - സരിത രതീഷ് മാനേജ്മെന്റിന്റേയും, പിടിഎയുടെയും ശക്തമായ പിന്തുണയും പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങളിലെത്താന്‍ ഏറെ സഹായിച്ചുപോരുന്നു.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം