എ.എം.എൽ.പി.എസ്.പെരുമ്പടപ്പചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19525 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിൽ വരുന്ന ജില്ലയുടെ തെക്ക് പടിഞ്ഞാറ് അതിർത്തി ഗ്രാമമാണ് പെരുമ്പടപ്പ് . ഈ ഗ്രാമം ഉൾപ്പെട്ട പ്രദേശം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലാണ് ഉള്ളത്. ചരിത്രമുറങ്ങുന്ന ഈ പ്രദേശം  കലാ  സാഹിത്യ സാംസ്കാരിക മേഖലയിലും സമ്പന്നമാണ്.

ജനസംഖ്യയിൽ ഏറെയും മുസ്ലിം സമുദായക്കാരാണ് പെരുമ്പടപ്പിൽ ഉള്ളത്. മുസ്ലിം സമൂഹങ്ങൾക്കിടയിൽ അറബി പഠനം നിർബന്ധമായിരുന്നത് കൊണ്ട് മത പാഠശാലകൾ, മദ്രസ്സകൾ എന്നിവ പ്രവർത്തിച്ചിരുന്നു. പുത്തൻപള്ളി  കേന്ദ്രമായും മദ്രസ്സകൾ ഉണ്ടായിരുന്നു. എങ്ങനെ പ്രവർത്തിച്ചിരുന്ന മദ്രസകളിൽ മലയാളഭാഷായോഗ്യരെ നിയമിച്ചുകൊണ്ട് പഠിപ്പിക്കാൻ ബഹു:കുഞ്ഞഹമ്മദ് മുസ്‌ലിയാർ  മുൻകൈയെടുത്തു പ്രവർത്തിച്ചു. ക്രമേണ ആ മദ്രസ്സകൾ വിപുലീകരിക്കുകയും നാട്ടിലെ യോഗ്യരായ അമ്മുമുസ്ലിയാർ, സി.അഹമ്മദുണ്ണി ഹാജി എന്നിവരുടെ നേതൃത്തത്തിലും ശ്രമഫലമായും ഒരു എൽ.പി .സ്കൂൾ പുത്തന്പള്ളിക്ക് സമീപമായി തുടങ്ങുകയും ചെയ്തു. ഓലകൊണ്ട് കെട്ടിമേഞ്ഞ ആ പള്ളിക്കൂടമാണ് പെരുമ്പടപ്പ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായി അറിയപ്പെട്ട എ.എം.എൽ.പി.സ്കൂൾ.പെരുമ്പടപ്പ് {പാറ} ഔദ്യോഗികമായി 1903 ഇൽ അംഗീകാരം ലഭിച്ചു പ്രവർത്തനം ആരംഭിച്ചു. അമ്മു മുസ്ലിയാരുടെ മരണശേഷം അദ്ദേഹത്തിന്റെ മകനും അധ്യാപകനുമായ ശ്രീ.സെയ്ദുമാസ്റ്റർ മാനേജർ ആയി വന്നു.ഏറെ മികച്ച നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ സംഭാവനയായി ഒട്ടേറെ പ്രശസ്തരുണ്ട്.

സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.ശ്രീ. സെയ്ദുമാസ്റ്ററുടെ മകനും പ്രമുഖ കലാകാരനും ഫോട്ടോഗ്രാഫറുമായ ശ്രീ.ഒഫൂർ പിന്നീട് മാനേജ്‌മന്റ് ഏറ്റെടുത്തു. ശ്രീ. ഒഫൂറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. റസിയ മാനേജർ ആയെങ്കിലും അവർക്കത് നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വരികയും പിന്നീട് ഈ സ്കൂൾ മാനേജ്‌മന്റ് ശ്രീമതി. സുബൈദ.പി വാങ്ങുകയും ചെയ്തു. രക്ഷിതാക്കൾക്ക് മാതൃഭാഷയോടുള്ള അവജ്ഞയും ഇംഗ്ലീഷ് മീഡിയംങ്ങളോടുള്ള പ്രത്യേക ആഭിമുഖ്യവും ഈ സ്ഥാപനത്തെയും ക്രമേണ ബാധിക്കാൻ തുടങ്ങി. ക്രമേണ കുട്ടികൾ കുറഞ്ഞു. കെട്ടിടങ്ങൾ തളർന്നു അധ്യാപകർ,ക്ലാസുകൾ എല്ലാം കുറഞ്ഞു. എട്ട് ഡിവിഷനുകളായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഒമ്പത് അധ്യാപകരുണ്ടായിരുന്നു. 2005 മുതൽ ഓരോ ഡിവിഷൻ കുറഞ്ഞു വന്നു. ഇപ്പോൾ നാല് ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു