ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

 
ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്


സംസ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ് ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022 ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .

പുസ്തകപ്പ‍ുര

ധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ............എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്