സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ
ആമുഖം
- എച്ച് . എസ് വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 557 ആൺകുട്ടികളും 142 പെൺകുട്ടികളും ഉൾപ്പടെ 699 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 23 അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.
- 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
- ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
- വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
- .ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
- 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
- കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
- ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി NTSE , NMMS എന്നീ പരിശീലന ക്ലാസുകൾ നടത്തിവരുന്നു
- കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
- കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
- വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
- വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
- 2017, 2018,2019, 2021 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
അക്കാദമിക പ്രവർത്തനങ്ങൾ
എസ് എസ് എൽ സി റിസൾട്ട്
വർഷം | വിദ്യാർത്ഥികളുടെ എണ്ണം | വിജയശതമാനം | ഫുൾ എ പ്ലസ് |
---|---|---|---|
2021 | 213 | 100 | 67 |
2020 | 179 | 99.46 | 11 |
2019 | 156 | 100 | 13 |
2018 | 134 | 100 | 5 |
2017 | 124 | 100 | 3 |
സ്റ്റാഫ് ലിസ്റ്റ്
നമ്പർ | പേര് | പദവി |
---|---|---|
1 | അനു ആനന്ദ് കെ | ഹെഡ്മാസ്റ്റർ/ഹെഡ്മിസ്റ്റർ എസ്എസ്(20740-36140) |
2 | സിത്താര എം പി | ഹൈസ്കൂൾ അസിസ്റ്റൻറ് ടി |
3 | ധന്യ ജെ തെക്കൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി | ഹൈസ്കൂൾ അസിസ്റ്റൻറ് ടി |
4 | ജോസഫ് എ സി | ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി) |
5 | ലിൻഡ മാത്യു കെ | ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി) |
6 | ലിജി ജോൺ എം | ഹൈസ്കൂൾ അസിസ്റ്റാൻ (എച്ച്ജി) |
7 | സനിത ബാലകൃഷ്ണൻ കെ | ഹൈസ്കൂൾ അസിസ്റ്റൻ ടി ഇംഗ്ലീഷ് |
8 | സിന്ധു എം എസ് | ഹൈസ്കൂൾ അസിസ്റ്റാൻ ടി ഇംഗ്ലീഷ് (എസ്എൻആർ ഗ്രി) |
9 | ശ്രീന പ്രസാദ് പി എൻ | ഹൈസ്കൂൾ അസിസ്റ്റാൻ ടി ഹിന്ദി |
10 | ഉഷാ തെക്കേക്കര | ഹൈസ്കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി) |
11 | ഷിമ മോഹൻ | ഹൈസ്കൂൾ അസിസ്റ്റന്റ് ടി മലയാളം(എച്ച്ജി) |
12 | നിഷ കെ | ഹൈസ്കൂൾ അസിസ്റ്റൻറ് ടി മലയാളം (എസ്എൻആർ ഗ്രി) |
13 | അനീന കെ പോൾ | ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് |
14 | ലിംസി തോമസ് പി | ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് (എച്ച്ജി) |
15 | വന്ദന കെ എ | ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (എച്ച്ജി) |
16 | ആൻസി ജോർജ് | ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്) |
17 | സുജാത എം വി | ഹൈസ്കൂൾ അസിസ്റ്റന്റ് ടി ഫിസിക്കൽ സയൻസ് |
18 | കൃഷ്ണൻ കെ വി | ഹൈസ്കൂൾ അസിസ്റ്റന്റ് ടി സംസ്കൃതം |
19 | മിനി ജോസഫ് | ഹൈസ്കൂൾ അസിസ്റ്റന്റ് ടി സോഷ്യൽ സയൻസ് |
20 | അഷിത പി വി | സംഗീതാധ്യാപിക |
21 | ജോൺ വി ജെ | ഫിസിക്കൽ എഡ്യൂക്കേഷൻ |
2021 -2022 അധ്യയനവർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം