സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22454 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു.

തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടി‍‍‍ഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു . ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു.1990 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണജൂബിലി ആഘോഷിച്ചു. തുടർന്നുള്ള 25 വർഷത്തിനുള്ളിൽ സ്കൂളിന്റെ കെട്ടിലും മട്ടിലും പ്രവർത്തന ശൈലിയിലും ഉണ്ടായ മാറ്റങ്ങൾ വലുതാണ്.

22454_(school emblem)
22454_(new school)
22454_(old school)
 ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച്  വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന  പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി പലതവണകളിലായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A  യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇ‍ഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം