സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്.


57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര  നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ  ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.