പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ | |
---|---|
വിലാസം | |
ഉള്ള്യേരി കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 47049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2022 | PALORAHSSULLIYERI |
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ എച്ച്. എസ്സ്.എസ്സ്,ഉള്ളിയേരി.പാലോറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- ജെ.ആർ.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കെെറ്റ്
- കലാമേള
- കായികമേള
- NMMS
മാനേജ്മെന്റ്
ശ്രീ.കെ.പി.അബ്ദുൾ ഹമീദ്(പ്രസിഡന്റ്), ശ്രീ..എൻ.കെ.വിശ്വനാഥൻ നായർ (മാനേജർ), ശ്രീ.എം.സോമൻ നമ്പ്യാർ (സെക്രട്ടറി) , ശ്രീ.എം.ബാലകൃഷ്ണൻ നമ്പ്യാര് (ഖജാൻജി) ശ്രീമതി. ഗിരിജ. സി (വൈസ് പ്രസിഡ്ന്റ്), ശ്രീ.രാമചന്ദ്രൻ എം (ജോ.സെക്രട്ടറി), എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഭരണ നിർവ്വഹണം നടത്തുന്നത്. ശ്രീ.ടി.പി.ദിനേശൻ പ്രിൻസിപ്പലും ശ്രീ.കെ.കെ.ശശി നായർ ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.രാമൻ നായർ.കെ.കെ., ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ.
മുൻ പ്രിൻസിപ്പൽമാർ:-ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം., ശ്രീ.ബാലകൃഷ്ണൻ. കെ.പി., ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps: |zoom=16}}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
|