വിലാതപുരം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16226-hm (സംവാദം | സംഭാവനകൾ) (s)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുഖവര_സമർപ്പണം
പുതുമ നിറഞ്ഞ ലോകം സൃഷ്ടിക്കാൻ പുതു ചുവടുകളുമായി കുരുന്നുകൾ... വിലാതപുരം എൽ പി സ്കൂൾ #പ്രവേശനോത്സവം "അതിജീവനത്തിനായി കുരുന്നുകളുടെ കയ്യൊപ്പ് "
പ്രവേശനോത്സവം 2021

വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി ശ്രീജിത്ത് വിലാതപുരം

പഠിച്ച വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവരുടെ ചിത്രങ്ങൾ വരച്ച് നൽകി ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം. വിലാതപുരം എൽ പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീജിത്ത് 150 ഓളം കുട്ടികളുടേയും അധ്യാപകരുടേയും ചിത്രങ്ങളാണ് വരച്ചത്.

സ്‌കൂളിന്റെ 100 ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുഖവര സമർപ്പണം എന്ന പേരിൽ ധീര ജവാൻ ദിലീഷ് അനുസ്മരണ ദിനമായ ഇന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇരിട്ടി മധുരമായി. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതി ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം സീന ടി പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സൈനിക സമിതിയുടേയും ജവാൻ ദിലീഷിന്റെ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠന കിറ്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന കല്ലിൽ നിർവഹിച്ചു. കെ കെ കുമാരൻ, ടി കെ കുഞ്ഞിക്കണ്ണൻ, വി പ്രസൂൺ, എം കെ ദിലീഷ് എന്നിവർ സംസാരിച്ചു.

സ്‌കൂൾ ഹെഡ് മാസ്റ്റർ ടി ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും ശ്രീജിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രകാരൻ ശ്രീജിത്ത് വിലതാപുരത്തെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതി ലക്ഷ്മി പൊന്നാട അണിയിച്ചു.

മുഖവര_സമർപ്പണം
പത്ര വാർത്തകൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം