സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ജൂനിയർ റെഡ് ക്രോസ്
ജീൻ ഹെൻറി ഡ്യൂനന്റിനാൽ സ്ഥാപിതമായ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ ഭാഗമായി സ്കൂൾ തലത്തിലുള്ള ജൂനിയർ റെഡ്ക്രോസ്സ് സൊസൈറ്റി സിസിഎം ഹയർ സെക്കണ്ടറി സ്കൂളിലും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. എന്റെയും മറ്റുള്ളവരുടെയും ആരോഗ്യകാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവായിരിക്കും, രോഗികളെയും ദുരിതം അനുഭവിക്കുന്നവരെയും പ്രത്യേകിച്ച് കുട്ടികളെ ഞാൻ സഹായിക്കും, ലോകമാസകലമുള്ള ബാലികാബാലന്മാരെ ആത്മ സുഹൃത്തുക്കളായി ഞാൻ പരിഗണിക്കും എന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് യുപി വിഭാഗത്തിൽ ഇരുപത് കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ അറുപതിയെട്ട് കുട്ടികളും സജീവമായി പ്രവർത്തിക്കുന്നു. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവർത്തനങ്ങളിലും മൂല്യാധിഷ്ഠിത ക്ലാസ്സുകളിലും ജൂനിയർ റെഡ്ക്രോസ്സിലെ അംഗങ്ങൾ പങ്കെടുക്കുന്നു. അർപ്പണബോധത്തോടെ സഹജാതർക്കുവേണ്ടി സേവനമനുഷ്ഠിക്കാനും അന്യന്റെ ദുഃഖങ്ങളിൽ അനുകമ്പാർദ്രമാകുവാനുള്ള മാനസികാവസ്ഥ കുട്ടികളിൽ വളർത്തിയെടുക്കുവാനുള്ള പരിശീലനം സ്കൂളിൽ നൽകിവരുന്നു.